category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മാധ്യമങ്ങള്‍ സമൂഹത്തിലെ വിഭജനത്തിനു കാരണമാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ |
Content | വത്തിക്കാന്‍: സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അത് വിഭജനത്തിന് കാരണമാകരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ ദേശീയ മാധ്യമ കൗണ്‍സിലിലെ 400 മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിതാവ്. സമൂഹത്തിലെ പല നിലപാടുകള്‍ക്കെതിരേയും വിമര്‍ശനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ, അത്തരം വിമര്‍ശനങ്ങള്‍ വസ്തുതാപരമായിരിക്കണമെന്ന്‍ ഓര്‍മ്മിപ്പിച്ചു.
"ചരിത്രത്തിന്റെ രൂപരേഖ എഴുതുന്ന ആദ്യ രചയിതാക്കള്‍ നിങ്ങളാണ്. ഇതിനാല്‍ തന്നെ ആരുടെയെങ്കിലും താല്‍പര്യങ്ങളെ വഹിക്കുന്നതിനുള്ള മാര്‍ഗമായി വാര്‍ത്തകളെ കാണുകയോ, അത്തരത്തില്‍ അതിനെ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പത്രപ്രവര്‍ത്തകരുടെ ശബ്ദം ശക്തിയുള്ളതാണെന്ന് നിങ്ങള്‍ മനസിലാക്കണം. ഏറ്റവും വലിയ ആയുധമാണ് അത്. ആളുകളുടെ ചിന്താ ധാരകളെ മാറ്റിമറിക്കുവാന്‍ അതിനു കഴിയും".
"നിത്യമായ തകര്‍ച്ചയിലേക്ക് പലതിനേയും തള്ളിവിടുവാനും പത്രപ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് സാധിക്കും. വ്യക്തിഹത്യാപരമായ വാര്‍ത്തകള്‍ തകര്‍ക്കുന്നത് ഒരാളുടെ ജീവിതം മാത്രമല്ല. ആ വ്യക്തിയുമായി അടുത്ത് ജീവിക്കുന്നവരെ കൂടിയാണെന്ന കാര്യം മറക്കരുത്". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
എല്ലാവരുടെയും ജീവിതം സുഖകരമായതല്ല. നിറം മങ്ങിയ മരവിച്ച ജീവിതങ്ങളിലേക്ക് തൂലിക ചലിപ്പിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് പരിഹാരം കണ്ടെത്തുവാനും മാധ്യമപ്രവര്‍ത്തകര്‍ അക്ഷീണം പരിശ്രമിക്കണം. കക്ഷി രാഷ്ട്രീയ പക്ഷം ചേര്‍ന്നുള്ള പത്രപ്രവര്‍ത്തനം ഒരിക്കലും നടത്തരുത്. സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന വിടവുകളും വേര്‍തിരിവുകളും കൂട്ടിയിണക്കുവാന്‍ പത്ര പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു.
ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക അസോസിയേഷന്റെ പ്രസിഡന്റ് എന്‍സോ ലാക്കോപിനോ, പത്രപ്രവര്‍ത്തകരുടെ ഉപഹാരമായി കമോറോ എന്ന യുവപത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകളുടെ ബുക്ക് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. 1985-ല്‍ നേപ്പിള്‍സിലെ കുറ്റവാളി സംഘത്തിന്റെ കഥ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ വെളിയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ട 26 വയസുള്ള പത്രപ്രവര്‍ത്തകനായിരുന്നു കമോറോ. സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിന് ചില സമയങ്ങളില്‍ ജീവന്‍ പ്രതിഫലം നല്‍കേണ്ടി വരുമെന്ന് ഉപഹാരം ഏറ്റുവാങ്ങിയ ശേഷം മാര്‍പാപ്പ പറഞ്ഞു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-23 00:00:00 |
Keywords | Journalist,should,speak,truth,says,pope |
Created Date | 2016-09-23 12:18:14 |