category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇടുക്കിയുടെ പ്രിയ ഇടയന് ഇന്ന് 75ാം പിറന്നാൾ
Contentഇടുക്കി: ലളിതവും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതം കൊണ്ടു ജാതി ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് ഇന്ന് 75–ാം ജന്മദിനം. അടിമാലി ആത്മജ്യോതിയിൽ വൈദികരുടെ ധ്യാനത്തിൽ പങ്കെടുക്കുന്ന പിതാവിനു സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാനാജാതി മതസ്ഥരായ കര്‍ഷകരുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സജീവ ശ്രദ്ധ ചെലുത്തി കൊണ്ടിരിക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടില്‍ 1942 സെപ്റ്റംബർ 23–ന് കടപ്ലാമറ്റം കുരുവിനാൽ ആനിക്കുഴിക്കാട്ടിൽ ലൂക്ക – ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് ജനിച്ചത്. 15 മക്കളിൽ പത്തുപേർ അജപാലന ശുശ്രൂഷാ രംഗത്തുതന്നെയാണ്. കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും മുത്തോലി ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1961–ലാണ് കോതമംഗലം മൈനർ സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നത്. വടവാതൂർ സെമിനാരിയിലാണ് ഉപരി പഠനം പൂർത്തിയാക്കിയത്. 1971 മാർച്ച് 15–ന് മാർ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രലിൽ അസിസ്റ്റന്റ് വികാരിയായായിരുന്നു ഇടവക ശുശ്രൂഷയുടെ തുടക്കം. 1990–ൽ കോതമംഗലം രൂപത ചാൻസിലറായും മാർ ജോർജ് പുന്നക്കോട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തശേഷം 2003 ജനുവരി 15–ന് ഇടുക്കി രൂപത രൂപീകൃതമായപ്പോൾ 60–ാം വയസിൽ പ്രഥമ മെത്രാനാകുകയായിരിന്നു. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ രണ്ടു സഹോദരങ്ങൾ ഇടുക്കി രൂപതയിൽ തന്നെ വൈദികരായി സേവനമനുഷ്ഠിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-23 00:00:00
Keywords
Created Date2016-09-23 17:02:44