| Content | കൊച്ചി: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും രാത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. രാത്രിയില്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പട്ടം ദേവാലയത്തില്‍ രാത്രി നമസ്‌കാരത്തെതുടർന്ന് ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്കു മുഖ്യകാർമികൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികനായി. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 10.30യ്ക്കു ഉയിർപ്പിൻ്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി.
...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു }# ......
|