category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഏഴാണ്ട്
Contentകൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിനു ഏഴാണ്ട്. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു. ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി സമ്മര്‍ദ്ധം തുടരുകയാണെന്നു അന്വേഷണങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സെന്റർ ഫോർ സൊസൈറ്റി ആൻഡ് റിലീജിയൻ (സിഎസ്ആർ) മേധാവി കൂടിയായ ഫാ. റോഹൻ സിൽവ ഒഎംഐ, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗൂഢാലോചന, ആക്രമണങ്ങളിൽ പങ്കാളിത്വം എന്നീ കുറ്റങ്ങൾ ചുമത്തി മേജർ ജനറൽ സുരേഷ് സല്ലെയെ ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തത് വലിയ വഴിത്തിരിവായിരിന്നുവെന്ന് ഫാ. റോഹൻ ചൂണ്ടിക്കാട്ടി. 25 പ്രതികൾക്കെതിരെയാണ് നിലവില്‍ കുറ്റം ചുമത്തിയിട്ടുള്ളത്. 23,000-ത്തിലധികം നിയമപരമായ കുറ്റാരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും പ്രധാന കേസ് മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിന് മുമ്പാകെയാണ് ഉള്ളതെന്നും ഫാ. റോഹൻ പറയുന്നു. വിചാരണയിലെ പ്രധാന ഘട്ടമായതിനാല്‍ ഇരകളും സാക്ഷികളും തെളിവുകൾ നൽകാൻ കോടതിയിലെത്തുന്നുണ്ട്. അന്നത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നിന്നു കരകയറുവാന്‍ ശ്രീലങ്കയിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-22 14:57:00
Keywords ശ്രീലങ്ക
Created Date2026-04-22 14:58:16