category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിക്കുന്ന യേശുക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി നാം ലോകത്തോട് പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Contentവത്തിക്കാന്‍ സിറ്റി: മരണത്തെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ പറ്റി മറ്റുള്ളവര്‍ക്കു കൂടി പറഞ്ഞു നല്‍കുവാനുള്ള ഉത്തരവാദിത്വം നമ്മില്‍ നിഷിപ്തമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാനെത്തിയ വിശ്വാസികളോട് നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ തന്റെ ചിന്തകള്‍ പങ്കുവച്ചത്. യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു ജീവിക്കുന്നുവെന്ന പരമസത്യത്തിലും വലുതായ സത്യമൊന്നും തന്നെ ലോകത്തില്‍ ഇല്ലെന്നു പറഞ്ഞ മാര്‍പാപ്പ, ആ സത്യത്തെ നമ്മില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുതെന്നും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാന്‍ പരിശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. "ദൈവത്തെ നാം പ്രഘോഷിക്കേണ്ടത് മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളിലൂടെയാണ്. ചരിത്രത്തേയും നമ്മുടെ മുന്നോട്ടുള്ള ജീവിത യാത്രയെയും നയിക്കുന്നത് ദൈവമാണ്. ദൈവമെന്നത് ഒരു സങ്കല്‍പ്പമല്ല. ജീവനുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് അവിടുന്ന്. മരണത്തെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു തീവ്രമായി നമ്മേ സ്‌നേഹിക്കുന്നു. അവിടുന്ന് ജീവന്‍ ബലിയായി നല്‍കിയത് നമുക്ക് വേണ്ടിയാണ്. അവിടുന്ന് നമ്മുടെ സമീപത്തു തന്നെയാണുള്ളത്. നമുക്ക് വേണ്ടി ദൈവം കാത്തിരിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. സുവിശേഷ വായനയില്‍, ധനവാനായ മനുഷ്യന്റെ വാതില്‍ക്കല്‍ കാരുണ്യം കാത്ത് കിടന്ന ദരിദ്രനായ ലാസറിനെ പറ്റിയുള്ള ഉപമയാണ് പാപ്പ വായിച്ചത്. ധനവാന്റെ ആത്മീയ അന്ധതയാണ് അയാളെ ലാസറിനെ സഹായിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചതെന്ന് പിതാവ് പറഞ്ഞു. "ആത്മീയ അന്ധത സ്‌നേഹത്തെ ജ്വലിപ്പിക്കുന്ന എല്ലാറ്റിനേയും പൂര്‍ണ്ണമായും വിഴുങ്ങി കളയുന്നു. കഠിന ഹൃദയ ചിന്തകള്‍, നികത്താന്‍ പറ്റാത്ത വിടവുകളാണ് നമ്മില്‍ ഉണ്ടാക്കുന്നത്. ദൈവം ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്, നമുക്ക് ചുറ്റുമുള്ള ലാസറുമാരെ സഹായിക്കുവാനാണ്". "നിന്നെ നാളെ സഹായിക്കാം എന്ന്‍ നിസ്സഹായരായവരോട് നാം ഒരിക്കലും പറയരുത്. അങ്ങനെ പറയുന്നത് തന്നെ പാപമാണ്. ഇന്നാണ് നമ്മുടെ സഹായം അവര്‍ക്കു ആവശ്യള്ളത്. മറ്റുള്ളവരെ നാം സഹായിക്കുമ്പോള്‍ ക്രിസ്തുവിനു വേണ്ടിയാണ് നാം നമ്മുടെ സമയം ചിലവിടുന്നതെന്ന കാര്യം ഓര്‍ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നാം ശേഖരിക്കുന്നതു വിലയേറിയ നിക്ഷേപങ്ങളാണ്. ലോകത്തില്‍ ജീവിക്കുമ്പോള്‍ മാത്രമേ നമുക്ക് സ്വര്‍ഗത്തില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളു". മെക്‌സിക്കോയില്‍ ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനും എതിരെ സമരം നയിക്കുന്ന വിശ്വാസികളേയും ബിഷപ്പുമാരേയും പാപ്പ പ്രത്യേകം അനുസ്മരിച്ചു. കഴിഞ്ഞ ദിവസം മാഫിയ സംഘം കൊലപ്പെടുത്തിയ രണ്ടു മെക്‌സിക്കന്‍ വൈദികരുടെ കുടുംബങ്ങളോടും, സുഹൃത്തുക്കളോടുമുള്ള തന്റെ അനുശോചനം പാപ്പ രേഖപ്പെടുത്തി. ആയിരകണക്കിന് വിശ്വാസികളെ കൂടാതെ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നുമായി 20,000-ല്‍ അധികം മതാദ്ധ്യാപകര്‍ മാര്‍പാപ്പയുടെ സന്ദേശം ശ്രവിക്കാന്‍ എത്തിയിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-26 00:00:00
Keywordstruth,can't,be,forced,people,pope,message,help,persons
Created Date2016-09-26 08:26:25