Content | “അനേക ജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയുംയജമാനനുമായ ഞാന്‍ അധികാരനാട്യം നടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്; പ്രത്യുത, എല്ലായ്‌പോഴും ന്യായ യുക്തമായും ദയാപൂര്‍വകമായും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാന പൂര്‍ണമാക്കുന്നതിനും, അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും, എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു” (എസ്തേര്‍ 7:2).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 26}#
“തന്റെ പ്രജകളില്‍ ചിലരെ അവരുടെ നന്മക്കു വേണ്ടി തടവറയില്‍ പാർപ്പിച്ചിരിക്കുന്ന, അവരോട് വളരെയധികം സ്നേഹമുള്ള ഒരു രാജാവിനേപ്പോലെയാണ് ഞാന്‍. എന്റെ പരമാധികാരം ഉപയോഗിച്ച് ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കള്‍ക്കും ഒറ്റ നിമിഷം കൊണ്ട് മാപ്പ് നല്‍കികൊണ്ട് സാമാന്യ നീതിയില്‍ ഇടപെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി മറ്റുള്ളവർ എനിക്ക് അര്‍പ്പിക്കുന്നതെല്ലാം ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിക്കുകയും, അതുവഴി അവരെ സഹനങ്ങളില്‍ നിന്നും മോചിതരാക്കികൊണ്ട് നിത്യാനന്ദത്തിലേക്കു നയിക്കുകയും ചെയ്യും”.
(നമ്മുടെ കര്‍ത്താവ് വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞത്).
#{blue->n->n->വിചിന്തനം:}#
നമ്മുടെ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു സഹനങ്ങൾ പോലും നഷ്ടപ്പെടുത്താതെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ദൈവസന്നിധിയിൽ കാഴ്ച്ചവക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |