category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഐക്യത്തിൽ ജീവിക്കണം: മാർ ആലഞ്ചേരി
Contentഅങ്കമാലി: സഭാ വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഉള്ളതും ഇല്ലായ്മയും പങ്കുവച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂഴിക്കുളം ഫൊറോനയിലെ കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇടവകാംഗങ്ങൾ പരസ്പരം ബഹുമാനിച്ചും ദരിദ്രരെ സഹായിച്ചും ജീവിക്കണം. ഇടവകയിലെ വ്യത്യസ്‌ഥ മതസ്‌ഥരെ ബഹുമാനിച്ചു പ്രവർത്തിക്കണം". കര്‍ദിനാള്‍ പറഞ്ഞു. സ്വതന്ത്ര ഇടവകയായി പ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. മൂഴിക്കുളം ഫൊറോനാ വികാരി ഫാ. ജോസ് വല്ലയിൽ അധ്യക്ഷനായിരുന്നു. റോജി എം.ജോൺ എംഎൽഎ സ്മരണിക പ്രകാശനം ചെയ്തു. ഫാ. ഏബ്രഹാം ഫാബിയൻ, ഫാ. അഗസ്റ്റിൻ ഭരണിക്കുളങ്ങര, ഫാ. ആന്റോ കണ്ണമ്പുഴ, വികാരി ഫാ. മാത്യു പറമ്പൻ, സിസ്റ്റർ റോസ് വിർജിൻ, ഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-26 00:00:00
Keywords
Created Date2016-09-26 11:14:46