Content | "അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും" (മത്താ 8: 8).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 26}#
എന്റെ പ്രിയപ്പെട്ട സ്‌നേഹിതരെ, സ്‌നേഹം എല്ലായ്‌പ്പോഴും ധീരമാണ്. ക്രിസ്തു അതുപോലെയാണ്. യേശു ഇന്നും അനേകരെ സ്‌നേഹിക്കുന്നതില്‍ ധീരനാണ്; കാരണം, അവന്‍ എല്ലായ്‌പ്പോഴും അവനെ തന്നെ പൂര്‍ണ്ണമായും വിട്ടു നല്‍കുന്നു. ഇതില്‍ മഹത്തായ ധീരതയുണ്ട്. കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല എന്ന് തന്നെക്കുറിച്ച് പറഞ്ഞവന്‍, നിരന്തരം ചുറ്റിവളയപ്പെട്ട് പീഢിപ്പിക്കപ്പെട്ടവന്‍, കഷ്ടതയിലേക്കും മരണത്തിലേക്ക് സ്വമേധയാ നടന്ന് കയറിയവന്‍. എക്കാലവും അവന്‍ നമ്മുക്ക് വേണ്ടി, തന്നെ തന്നെ വിട്ടുകൊടുത്തു കൊണ്ട് തന്റെ ധീരത പ്രകടമാക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 9.4.61).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} |