category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചെക്ക് റിപ്പബ്ലിക്കിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം വധിച്ച രണ്ട് വൈദികര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലിന് ഇരയായി രക്തസാക്ഷിത്വം വരിച്ച രണ്ട് വൈദികരെ ജൂൺ 6ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. 1948-ൽ കമ്മ്യൂണിസ്റ്റ് നേതൃത്വം രാജ്യം പിടിച്ചെടുത്തതിനെത്തുടർന്ന് കത്തോലിക്കാ സഭയ്‌ക്കെതിരെ അഴിച്ചുവിട്ട ക്രൂരമായ പീഡനത്തിന്റെ ഇരകളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ഡ്രബോളയുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇവരുടെ അടിയുറച്ച വിശ്വാസത്തിലും അജപാലന ശുശ്രൂഷയിലും വിറളി പൂണ്ട കമ്മ്യൂണിസ്റ്റ് നേതൃത്വം ഇരുവരെയും തടങ്കലിലാക്കുകയും വധശിക്ഷയ്ക്ക് വിധേയരാക്കുകയുമായിരിന്നു. ജൂൺ 6ന് ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിൽവെച്ച് നടക്കുന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മൈക്കൽ സെർണി കാര്‍മ്മികനാകും. കുട്ടിക്കാലത്ത് കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത ബ്രണോ സ്വദേശിയാണ് കർദ്ദിനാൾ മൈക്കൽ സെർണി. രക്തസാക്ഷികളായ ഇരുവൈദികരുടെയും ധൈര്യത്തെയും ത്യാഗത്തെയും ആദരിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികളും വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. 1920 ജൂൺ 24 ന് മൊറാവിയയിലെ ലുക്കോവിൽ ജനിച്ച ഫാ. ജാൻ ബുല 1945-ൽ വൈദികനായി അഭിഷിക്തനായി. 1948-ൽ ചെക്കോസ്ലോവാക്യ കമ്മ്യൂണിസ്റ്റ് നേതൃത്വം പിടിച്ചടക്കിയതിനെത്തുടർന്ന്, ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരായ പീഡനം ശക്തമാക്കി. ഫാ. ബുല ഒരു ഇടവക വൈദികനായും യുവജന രൂപീകരണത്തിനുള്ള ശുശ്രൂഷകനായും സേവനം ചെയ്തു വരികയായിരിന്നു. 1951-ൽ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തെ ചൊടിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടു എന്ന വ്യാജ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്യുകയുമായിരിന്നു. വിശ്വസനീയമായ തെളിവുകളുടെ അഭാവമുണ്ടായിട്ടും, രാഷ്ട്രീയ പ്രേരിതമായ വിചാരണയ്ക്ക് വിധേയനാക്കിയ അദ്ദേഹം വലിയ പീഡനങ്ങള്‍ക്ക് ഇരയായി. 1952 മെയ് 20 ന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട കാലത്തെല്ലാം, അദ്ദേഹം തന്റെ വിശ്വാസത്തിലും പൗരോഹിത്യ വിളിയിൽ ഉറച്ചുനിന്നു. 1912 ഒക്ടോബർ 4നാണ് ഫാ. വാക്ലാവ് ഡ്രബോളയുടെ ജനനം. 1937-ൽ വൈദികനായി അഭിഷിക്തനായി. മൊറാവിയയിലെ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തന്റെ ജനങ്ങളുടെ ആത്മീയ ഉന്നമനത്തിന് വേണ്ടി രാപ്പകല്‍ സേവനം ചെയ്തു. ഇതിനിടെ സഭയ്‌ക്കെതിരായ കമ്മ്യൂണിസ്റ്റ് പ്രചരണത്തിനിടെ, അധികാരികൾ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയും തടവിലാക്കുകയും ചെയ്തു. വൈദികരെയും വിശ്വാസികളെയും അടിച്ചമർത്തുന്നതിനായി ഭരണകൂടം ഇടപെടലുകള്‍ നടത്തി. വൈകാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും വ്യാജമായ കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്തു. 1951 ഓഗസ്റ്റ് 3 ന് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി. വിശ്വാസത്തെ പ്രതി മരണം വരിച്ച ഇരുവൈദികരുടെയും വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ജനത. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-01 18:47:00
Keywordsകമ്മ്യൂണി
Created Date2026-06-01 18:48:17