category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിലെ ഷാർലറ്റ് രൂപതയില്‍ തിരുപ്പട്ട വസന്തം; 10 നവവൈദികര്‍ ഒരുമിച്ച് അഭിഷിക്തരായി
Contentനോർത്ത് കരോളിന: അമേരിക്കയിലെ നോർത്ത് കരോളിനയിലെ ഷാർലറ്റ് രൂപതയില്‍ തിരുപ്പട്ട വസന്തം. മെയ് 30ന് ബിഷപ്പ് മൈക്കൽ മാർട്ടിനില്‍ നിന്നു 10 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഒരുമിച്ച് തിരുപ്പട്ടം സ്വീകരിച്ചത്. 2000-ലും 2024-ലും ഏഴുപേരാണ് തിരുപ്പട്ടം സ്വീകരിച്ചത്. റെക്കോർഡ് ഈ സംഖ്യ മറികടക്കുന്നു, 2025-ല്‍ ആറ് പേരാണ് തിരുപ്പട്ടം സ്വീകരിച്ചത്. നമ്മുടെ ഇടയില്‍ നടക്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തിയിൽ അത്ഭുതത്തോടെയാണ് നോക്കികാണുന്നതെന്ന് ബിഷപ്പ് മൈക്കൽ മാർട്ടിന്‍ പറഞ്ഞു. ആഴമേറിയ കുടുംബ വിശ്വാസം, സജീവമായ ഇടവക സമൂഹങ്ങൾ, യുവജനങ്ങള്‍ക്കിടയില്‍ വർഷങ്ങളായി നടത്തിയ ദൈവവിളി പ്രോത്സാഹനം എന്നിവയുടെ ഫലമായാണ് പൗരോഹിത്യ ദൈവവിളികളുടെ വളർച്ചയെന്ന് സഭാനേതൃത്വം അറിയിച്ചു. അഞ്ചേമുക്കാല്‍ ലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികളാണ് രൂപതയ്ക്കു കീഴിലുള്ളത്. 145 വൈദികരാണ് വിശ്വാസികള്‍ക്ക് ഇടയില്‍ ശുശ്രൂഷ ചെയ്യുന്നത്. രൂപതയ്ക്കായി ഭാവി പുരോഹിതന്മാരെ ഒരുക്കുന്നതിനായി സ്ഥാപിതമായ സെന്റ് ജോസഫ്സ് കോളേജ് സെമിനാരിയിലാണ് പുതുതായി തിരുപ്പട്ട സ്വീകരിച്ചവരില്‍ ഭൂരിഭാഗം പേരും പഠനം പൂര്‍ത്തിയാക്കിയത്. തിരുപ്പട്ട സ്വീകരണത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ 1,600-ലധികം പേർ പങ്കെടുത്തു. ജൂലൈ 1 മുതൽ, രൂപതയിലുടനീളമുള്ള ഇടവകകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും നവവൈദികര്‍ തങ്ങളുടെ ശുശ്രൂഷ ആരംഭിക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-02 20:18:00
Keywordsതിരുപ്പട്ട
Created Date2026-06-02 09:31:37