category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപിഒസിയിൽ ബൈബിൾ ക്ലാസുകൾ ആരംഭിക്കുന്നു
Contentകൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ പാലാരിവട്ടം പിഒസിയിൽ ബൈബിൾ ക്ലാസുകൾ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ച് ശരിയായ അറിവും വ്യാഖ്യാനവും ലക്ഷ്യം വയ്ക്കുന്ന ക്ലാസുകളിൽ പഴയനിയമ പുസ്‌തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വർഷത്തെ മുഖ്യപ്രമേയം. ആദ്യബാച്ചിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് പിഒസിയിൽ ബൈബിൾ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ നിർവഹിക്കും. ഈമാസം പത്തിന് ക്ലാസുകൾ ആരംഭിക്കും. ബുധനാഴ്‌ചകളിലാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ഉച്ചകഴിഞ്ഞ് 5.45 മുതൽ 7.30 വരെയാണു ക്ലാസുകൾ. കേരളത്തിലെ പ്രശസ്ത‌ ബൈബിൾ പണ്ഡിതർ ക്ലാസുകൾക്കു നേതൃത്വം നൽകും. കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പിഒ സിയിൽ പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് കെസിബിസിയുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-03 11:18:00
Keywordsബൈബിൾ
Created Date2026-06-03 11:18:51