Content | “എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും” (യോഹന്നാന്‍ 4:14).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 28}#
"ടിഷ്യൂ കാന്‍സര്‍ വന്ന് മരണപ്പെട്ട തന്റെ സഹോദരനായ ദിനോക്രേറ്റ്സിനെ താന്‍ ദര്‍ശനത്തില്‍ കണ്ടതിനെപ്പറ്റിയുള്ള വിശുദ്ധ പെര്‍പ്പെച്ചുച്ച്വായുടെ വിവരണമാണ് ‘പാഷന്‍ ഓഫ് പെര്‍പ്പെച്ച്വാ ആന്‍ഡ് ഫെലിസിറ്റി, മാര്‍ട്ടിയേഴ്സ് ഓഫ് ഏര്‍ളി ചര്‍ച്ച്' എന്ന രേഖ. ഒരു ഇരുണ്ട സ്ഥലത്താണ് അവനെ വിശുദ്ധ കണ്ടത്, വിളറിയ നിറത്തില്‍ കാണപ്പെട്ട അവന്‍ ദാഹിച്ചു വരണ്ടിരുന്നു. നിറയെ ജലമുള്ള ഒരു ജലാശയത്തില്‍ നിന്നും തന്റെ ദാഹമകറ്റുവാന്‍ ദിനോക്രേറ്റ്സ് ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ഉയരത്തെ അപേക്ഷിച്ച് അത് വളരെ ഉയരത്തിലായിരുന്നു.
വിശുദ്ധ പെര്‍പ്പെച്ച്വാ അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കരയുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ദര്‍ശനത്തില്‍ അവന്‍ വളരെ സന്തോഷത്തോട് കൂടി ആ ജലാശയത്തില്‍ നിന്നും വെള്ളം കുടിച്ച് സംതൃപ്തനാവുന്നതായി അവള്‍ കണ്ടു. ഈ ദര്‍ശനം പ്രതീകാത്മകമാണ്, ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കുന്ന നിത്യജീവന്റെ ജലത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്".
(പ്രമുഖ കത്തോലിക്കാ എഴുത്തുകാരിയായ സൂസൻ ടാസോൺ)
#{blue->n->n->വിചിന്തനം:}#
അടുത്ത ദിവസം ദേവാലയത്തില്‍ പ്രവേശിച്ച് വിശുദ്ധ വെള്ളം കൊണ്ട് കുരിശടയാളം വരക്കുമ്പോള്‍, നമ്മുടെ ജ്ഞാനസ്നാന ഉടമ്പടിയേയും, പാപം, സ്വാര്‍ത്ഥത, ചെകുത്താന്റെ പ്രലോഭനങ്ങള്‍, നുണകള്‍ എന്നിവയെ ഒഴിവാക്കുവാനുള്ള നമ്മുടെ പ്രതിബദ്ധതയേയും പുതുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |