category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Contentചെങ്ങളം: വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നതെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണം. വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല". "ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി. ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്". കര്‍ദിനാള്‍ പറഞ്ഞു. സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-29 00:00:00
Keywords
Created Date2016-09-29 10:43:19