category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി കാരുണ്യവർഷ സമാപനം നവംബർ 12 ന് കോട്ടയത്ത്
Contentകോട്ടയം: കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ കരുണയുടെ വര്‍ഷത്തിന്റെ സമാപനം കെസിബിസിയുടെ നേതൃത്വത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കും. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സമാപനാഘോഷങ്ങൾക്ക് മുന്നൊരുക്കമായുള്ള ആലോചനായോഗം ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിന് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുമെന്നു സമ്മേളനത്തിന്റെ ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്‌താഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമാപനാചരണത്തിനു മുന്നോടിയായി കോട്ടയം പ്രദേശത്തുള്ള 100 ഇടവക ദേവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്‌ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും മധ്യസ്‌ഥ പ്രാർഥനയും ക്രമീകരിക്കാനും സമാപനദിനമായ നവംബർ 12നു ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂളിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്ററിലേക്കു കാരുണ്യസന്ദേശയാത്ര ക്രമീകരിക്കാനും ആലോചനായോഗത്തില്‍ തീരുമാനിച്ചു. സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്കാ രൂപതകളിലും പൊതുസമൂഹത്തിലും വിവിധ മേഖലകളിൽ കാരുണ്യശുശ്രൂഷ ചെയ്യുന്ന 34 കാരുണ്യപ്രവർത്തകരെയും സന്നദ്ധ പ്രസ്‌ഥാനങ്ങളെയും ആദരിക്കും. പൊതുസമ്മേളനത്തെത്തുടർന്നു കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധത–കാരുണ്യശുശ്രൂഷകളുടെ അവതരണവും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവിരുന്നും വിവിധ കലാപരിപാടികളും നടത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-30 00:00:00
Keywords
Created Date2016-09-30 11:51:55