Content | “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം” (മത്തായി 7:13-14).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 3}#
“ചില സമയങ്ങളില്‍ ദൈവത്തിന്റെ നിയമങ്ങളെ നമ്മുടെ ഇന്നത്തെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന തോന്നലുണ്ടാകാറുണ്ട്. അതിന് കാരണം ശുദ്ധീകരണസ്ഥലത്ത് അതിന് പരിഹാരം ചെയ്യാം എന്ന വിചാരമാണ്. എന്നാല്‍ നാം ശുദ്ധീകരണസ്ഥലത്തെ ലക്ഷ്യം വെച്ചാല്‍, അതിനു ചിലപ്പോൾ സാധിക്കാതെ വരും, കാരണം നാം ശുദ്ധീകരണസ്ഥലത്തായിരിക്കുമ്പോൾ നമുക്കുവേണ്ടിയുള്ള മറ്റുള്ളവരുടെ പ്രാർത്ഥന അധികം ലഭിച്ചുവെന്ന് വരില്ല".
(റിന്യൂവല്‍ മിനിസ്ട്രിയുടെ പ്രസിഡന്‍റും ഗ്രന്ഥകാരനുമായ റാല്‍ഫ് മാര്‍ട്ടിന്റെ വാക്കുകള്‍).
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മുടെ ഇന്നത്തെ ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ കാണാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} |