Content | തൊടുപുഴ: സമൂഹത്തിനു നന്മയിലൂടെ കരുത്തു പകരാൻ കത്തോലിക്കാ കോൺഗ്രസിനു കഴിയണമെന്നു കോതമംഗലം രൂപത മുൻ മെത്രാന്‍ മാർ ജോർജ് പുന്നക്കോട്ടിൽ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത 98–ാം വാർഷികവും രൂപത പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"എകെസിസി ഒരു ഭക്‌തസംഘടനയല്ല. പകരം ഒരു സമുദായസംഘടനയാണ്. സഭയൊടൊപ്പം ചിന്തിക്കാനും നയിക്കാനും എകെസിസിക്ക് കഴിയണം. സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിനു കരുത്തു പകരാനും രാഷ്ട്രീയതലത്തിൽ സ്വാധീനം ചെലുത്താനും കത്തോലിക്കാ കോൺഗ്രസിനു കഴിയണം". മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു.
ക്ലീൻ ഹോം ക്ലീൻ സിറ്റി സംസ്‌ഥാനതല ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു. രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷതവഹിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ കർമപദ്ധതികൾ അഡ്വ. ബിജു പറയന്നിലം വിശദീകരിച്ചു. സമ്മേളനത്തില്‍ കേന്ദ്ര ഡയറക്ടർ ഫാ. ജിയോ കടവിൽ മുഖ്യപ്രഭാഷണം നടത്തി.
|