CALENDAR

26 / October

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ഇവാരിസ്റ്റസ്
Contentട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ഇവക്കൊന്നും ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത്‌ ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്. എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബ്രിട്ടനിലെ അലാനൂസും അതോറൂസും 2. സ്വിറ്റ്സര്‍ലന്‍ഡിലെ അഡാല്‍ഗോട്ട് 3. ജര്‍മ്മനിയിലെ അല്‍ബിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-10-26 04:10:00
Keywordsവിശുദ്ധ
Created Date2016-10-23 20:15:42