CALENDAR

24 / October

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭ വിളിക്കപ്പെട്ടിരിക്കുന്ന സേവന മേഖല
Content"ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും" (സങ്കീര്‍ത്തനങ്ങള്‍ 22:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 24}# ഓരോ ദിവ്യബലിയിലും പിതാവ് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ സഭയ്ക്കാകമാനമായി നല്‍കിയ ബലിയെ സ്വീകരിച്ചുകൊണ്ട് അവന്റെ ഉയര്‍പ്പിനെ നിരന്തരമായി മഹത്വപ്പെടുത്തുന്നു. സഭയുടെ പെസഹാ സ്വഭാവം അവിടുന്ന് സ്വീകരിക്കുന്നു. ഞായറാഴ്ച കുര്‍ബ്ബാന വിശ്വാസസമൂഹത്തിന്റെ ക്രിസ്തു കേന്ദ്രീകൃത സ്വഭാവത്തിന്റെ ഒരു ശക്തമായ പ്രകടനമാണ്; ഈ സഭയെയാണ് ക്രിസ്തു പിതാവിന് ദാനമായി നല്‍കുന്നത്. സഹോദര സഹായത്തിലും നീതിയിലും കാരുണ്യത്തിലും സമാധാനത്തിലും സേവനം ചെയ്യുന്നതിനുമാണ് സഭ വിളിച്ച് ചേര്‍ത്തിരിക്കുന്നത്: ഈ വിളിച്ചുചേര്‍ക്കല്‍ പ്രവര്‍ത്തിയില്‍ തന്നെ ക്രിസ്തു, സേവനത്തെ വിശുദ്ധീകരിക്കുകയും ഫലവത്താക്കുകയും അത് പരിശുദ്ധാത്മാവില്‍ പിതാവിന് കാഴ്ചവയ്ക്കുകയും ചെയ്യുന്നു. സഭ വിളിക്കപ്പെട്ടിരിക്കുന്ന ഈ സേവനം സകലപൂര്‍ണ്ണതയോടുകൂടിയ പ്രേഷിത പ്രവര്‍ത്തനത്തിന്റേയും മനുഷ്യപുരോഗതിയുടേയും സേവനമാണ്. ഈ സേവനം ക്രിസ്തുവിന്റെ നാമത്തിലും അവിടുത്തെ കാരുണ്യത്തിലും കേന്ദ്രീകൃതമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-10-24 04:03:00
Keywordsസഭ
Created Date2016-10-24 00:21:21