category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആസിയാ ബീബിയുടെ മോചനത്തിനായി പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പു രേഖപ്പെടുത്തിയത് 5,40,000-ല്‍ അധികം പേര്‍
Contentലാഹോര്‍: പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനായി പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്തിയത് 5,40,000-ല്‍ അധികം ആളുകള്‍. 'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' സംഘടനയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ തയാറാക്കിയിരിക്കുന്നത്. {{ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://aclj.org/persecuted-church/save-christian-mom-asia-bibi-from-execution?utm_medium=Email&utm_source=ExactTarget&utm_campaign=d-08242016_top-PC_seg-REexCOplBHRE_typ-PT_copy-B }} 2010-ല്‍ ആണ് പ്രവാചക നിന്ദ ആരോപിച്ച് കീഴ്‌ക്കോടതി ആസിയാ ബീബിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച ഈ വിധി പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ മുന്നില്‍ അന്തിമ തീരുമാനത്തിനായി എത്തിയെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ മാസം 12നാണ് സുപ്രീം കോടതി കേസ് പരിഗണനക്കു എടുത്തത്. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെയ്ക്കുകയായിരുന്നു. അതേ സമയം സുപ്രീകോടതി കേസ് ഉടന്‍ പരിഗണിച്ച് ആസിയയെ വേഗം വധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ സുന്നി മുസ്ലീങ്ങളിലെ തീവ്രവാദ നിലപാടുകാര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ആസിയയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഹാംങ് ആസിയ (#HangAsia) എന്ന ഹാഷ് ടാഗ് എഴുതിയ നിരവധി കാര്‍ഡുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ റാലി നടത്തുന്നത്. ആസിയായുടെ മോചനത്തിനായി ക്രൈസ്തവ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇത്രയും കാലം കഠിന തടവില്‍ കഴിഞ്ഞ, അഞ്ച് കുട്ടികളുടെ അമ്മയായ ആസിയയോട് പരമ്മോന്നത നീതിപീഠം കരുണ കാണിക്കുമെന്നാണ് ആസിയയുടെ മോചനത്തിനായി ശ്രമിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. {{ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://aclj.org/persecuted-church/save-christian-mom-asia-bibi-from-execution?utm_medium=Email&utm_source=ExactTarget&utm_campaign=d-08242016_top-PC_seg-REexCOplBHRE_typ-PT_copy-B }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-02 00:00:00
Keywords
Created Date2016-11-02 13:09:40