category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവംഗതരായ മാർപാപ്പമാരെ സ്മരിച്ചു കുമ്പളങ്ങി ഇടവകയുടെ ‘ഓർമപ്പൂന്തോട്ടം’
Contentകൊച്ചി: കത്തോലിക്കാസഭയെ നയിച്ച 264 മാർപാപ്പമാരെ അനുസ്മരിച്ചു കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിൽ ‘ഓർമപ്പൂന്തോട്ടം’ ഒരുക്കി. സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസമായ ഇന്ന്‍ ദിവംഗതരായ മാർപാപ്പമാരെ അനുസ്മരിച്ചാണു ‘ഓർമപ്പൂന്തോട്ടം’ ഒരുക്കിയത്. ഓർമപ്പൂന്തോട്ടം സന്ദർശിക്കാൻ വൈകിട്ട് 6 മണി വരെ അവസരമുണ്ടാകും. മാർപാപ്പമാരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയ പൂന്തോട്ടത്തിൽ, കൊച്ചി രൂപതയിലെ പ്രഥമ ദൈവദാസൻ മോൺ. ലോറൻസ് പുളിയനം, മരിച്ച മുൻ മെത്രാന്മാർ, വൈദികർ, ഇടവകയിലെ മരിച്ചവർ എന്നിവരെയും അനുസ്മരിക്കും. ഓർമപ്പൂന്തോട്ടത്തിൽ ഇന്നു രാവിലെ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനയും നടന്നു. വൈകുന്നേരം 6.30നു ദിവ്യബലിയും ഉണ്ടാകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-02 00:00:00
Keywords
Created Date2016-11-02 14:16:09