category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലാ രൂപത യുവജനസംഗമം ഇന്ന്‍
Contentപാലാ: കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലായില്‍ ഇന്ന് യുവജനസംഗമം നടക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ രൂപതാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സംഗമത്തില്‍ പാലാ രൂപതയിലെ 170 ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും. കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങി വിവിധ സംഘടനകളെ കോര്‍ത്തിണക്കിയാണ് രൂപത യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മൂല്യവത്തായ ചിന്തകള്‍ പ്രസരിപ്പിക്കുവാന്‍ ക്രൈസ്തവ യുവജനങ്ങള്‍ക്കു കടമയുണ്ടെന്ന ബോധ്യം പകര്‍ത്തുകയാണ് ലക്ഷ്യം. ഉച്ചകഴിഞ്ഞു രണ്ടരക്ക് പാലാ ളാലം പഴയപള്ളി അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കുന്ന യുവജന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ മേഖലകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഫൊറോന യുവജന സമ്മേളനത്തിന്റെയും കാരുണ്യസന്ദേശ റാലികളുടെയും സമാപനമായാണ് രൂപത യുവജനസമ്മേളനം നടത്തുന്നത്. 14 കാരുണ്യപ്രവൃത്തികളെ കോര്‍ത്തിണക്കി ഒരു വര്‍ഷക്കാലം രൂപതയിലെ യുവജനങ്ങള്‍ വിവിധ കര്‍മപരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കിയത്. ചികിത്സാ സഹായങ്ങള്‍, രോഗീസന്ദര്‍ശനം, ഭവനനിര്‍മാണ പദ്ധതികള്‍, കാരുണ്യസന്ദേശ റാലികള്‍, സിമ്പോസിയങ്ങള്‍, അഗതികളോടൊത്തുള്ള വിരുന്ന് തുടങ്ങി വിവിധ പദ്ധതികളാണു കാരുണ്യവര്‍ഷത്തില്‍ നടപ്പിലാക്കപ്പെട്ടത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-27 00:00:00
Keywords
Created Date2016-11-27 14:04:55