Content | "പ്രിയപ്പെട്ടവരെ നിങ്ങളെ പരിശോധിക്കുവാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രാന്തരാകരുത്" (1 പത്രോസ് 4:12).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 28}#
"നിരവധിപേര്‍ക്ക് സംഭവിച്ചതുപോലെ, വര്‍ത്തമാന കാലത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കരുത്. അങ്ങനെയാണെങ്കില്‍ അവസാനം നിങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാകും. സ്വർഗ്ഗം ലക്ഷ്യം വച്ച് ജീവിക്കുവാനാണ് ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടത്; ആ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുക. ഒപ്പം, എന്തുവിലകൊണ്ടുക്കേണ്ടി വന്നാലും അവിടെ ആയിരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. ഇപ്പോള്‍ അവിടെയുള്ളവരില്‍ ആരുംതന്നെ സഹനങ്ങളോ കഷ്ടതകളോ അനുഭവിക്കാതെ അവിടെ എത്തിയവരല്ല. ദൈവിക പദ്ധതിയുടെ ഭാഗമായ സഹനങ്ങളിൽ പങ്ക് ചേരാത്തവർക്ക് അവിടുത്തെ ആനന്ദത്തിൽ പങ്ക് ചേരുവാൻ സാധിക്കുകയില്ല. ഈ ഭൂമിയിലെ സഹനങ്ങള്‍ ഏറ്റെടുക്കുവാൻ തയ്യാറാകാത്തവർക്ക് ശുദ്ധീകരണസ്ഥലത്ത് പീഡനങ്ങള്‍ അനുഭവിക്കേണ്ടതായി വരും”.
(ആവിലായിലെ വിശുദ്ധ ജോണ്‍)
#{blue->n->n->വിചിന്തനം:}#
നമ്മള്‍ ഒരു വിനോദയാത്ര നടത്തുമ്പോഴോ, അവധിക്കാലം ചിലവഴിക്കുമ്പോഴോ നമ്മള്‍ നമ്മള്‍ എല്ലാക്കാര്യങ്ങളെക്കുറിച്ചും ശരിയായ പദ്ധതികള്‍ തയ്യാറാക്കും. എന്നാല്‍ നിത്യ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് വേണ്ടി നമ്മള്‍ ഇപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |