Content | “ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കുവാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തേഹിതം ആരായാനും വേണ്ടി ജീവിതം കാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കുവാന്‍ തന്നെ” (സങ്കീര്‍ത്തനങ്ങള്‍ 27:4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 1}#
“മരണം മൂലം എന്നിൽ നിന്നും വേർപെട്ടുപോയ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ കുറച്ച് സമയത്തേക്ക് നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുവെന്നേ ഉള്ളൂ. അധികം താമസിയാതെ തന്നെ ഞാന്‍ അവരോടൊപ്പം ചേരും; അതിനിടയില്‍ അവര്‍ എന്നെക്കുറിച്ചോര്‍ക്കുകയും എന്റെ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും. അവരുടെ നല്ലവരായ മാലാഖമാര്‍ വഴിയും എന്റെ സ്വന്തം മാലാഖ വഴിയും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്തകാര്യങ്ങളും, ഞാന്‍ അവരോട് പറയുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും അവര്‍ നന്നായി അറിയുന്നു. ഈ മാലാഖമാർ എന്നെ പിന്‍തുടരുകയും ജീവിതത്തിലെ എല്ലാ അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു."
(വാഴ്ത്തപ്പെട്ട ഫ്രഡറിക്ക് ഓസാനം).
#{blue->n->n->വിചിന്തനം:}#
നമ്മുടെ കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതിൽ നാം ഒരിക്കലും മടികാണിക്കരുത്.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |