category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരണ്ടാംശനിയാഴ്ച കൺവെൻഷൻ നാളെ: സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ: മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ
Contentമാനസാന്തരവും വിടുതലുകളും വഴി വിശ്വാസികൾക്ക് ജീവിതനവീകരണവും പരിശുദ്ധാത്മാഭിഷേകവും പകരുന്ന , റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ,ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന, രണ്ടാംശനിയാഴ്ച യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.ഇത്തവണ സീറോ മലബാർ വി.കുർബാന ഇംഗ്ലീഷിൽ നടത്തപ്പെടും. ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും. ഓരോ തവണയും സെഹിയോൻ ടീം നടത്തിവരുന്ന വിവിധങ്ങളായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളുടെ പരിണിതഫലം കൂടിയാണ് ഓരോതവണത്തെയും കൺവെൻഷൻ. കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി, സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-08 00:00:00
KeywordsSehion UK
Created Date2016-12-09 10:19:09