category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Contentമുതലക്കോടം: പള്ളിയോടു ചേർന്നു പള്ളിക്കൂടങ്ങൾ ആരംഭിച്ചതുപോലെ പള്ളിക്കടകൾ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താമരശ്ശെരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് മുതലക്കോടം കർഷക ഓപ്പൺ മാർക്കറ്റിൽ സംസ്‌ഥാന സർക്കാരിന്റെ മത്സ്യഫെഡ് സ്റ്റാൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമായ വിഷം കലർന്ന ഭക്ഷണപദാർഥങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ നാം കടപ്പെട്ടവരാണ്. കാർഷിക മേഖലയെ സംരക്ഷിക്കാൻ വിഷരഹിത ഉത്പന്നങ്ങൾ ലഭ്യമാക്കുവാനും പള്ളിക്കടകൾക്കു സാധിക്കും. ഇടനിലക്കാരുടെ ചൂഷണത്തിനു അറുതിവരുത്താൻ സർക്കാരും സത്വരനടപടികൾ സ്വീകരിക്കണം. ബിഷപ്പ് പറഞ്ഞു. കോതമംഗലം രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിച്ചു. മുതലക്കോടം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് അടപ്പൂര്, കത്തോലിക്ക കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിജു പറയനിലം, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, ജോൺ മുണ്ടൻകാവിൽ, തോമസ് കുണിഞ്ഞി, ടോം ജെ. കല്ലറയ്ക്കൽ, ജയിംസ് പള്ളിക്കമ്യാലിൽ, ജിമ്മി ചെമ്പരത്തി, ജയിംസ് തുറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-09 00:00:00
Keywords
Created Date2016-12-09 10:54:42