category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിച്ചുകൊണ്ട് കത്തോലിക്ക സഭ |
Content | ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കത്തോലിക്ക സഭ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ജമ്മുകാശ്മീരിലെ കത്തോലിക്ക സഭയുടെ നേതൃത്വത്തിലാണ് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ജമ്മുകാശ്മീര്‍-ശ്രീനഗര്‍ രൂപതയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കായി ഭക്ഷണവും, വസ്ത്രങ്ങളും എത്തിച്ചു നല്‍കി. ഫാദര്‍ എസ്.ജോസഫ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം രൂക്ഷമായതോടെ, പ്രദേശവാസികള്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ക്യാമ്പുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇവിടെയുള്ള അന്തേവാസികള്‍ക്കാണ് ഭക്ഷണവും, വസ്ത്രവും സഭയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നശിച്ചു പോയതിനാല്‍ മുന്നോട്ട് ജീവിക്കുവാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വളര്‍ത്തു മൃഗങ്ങളെ പ്രദേശത്തുള്ളവര്‍ക്കായി വിതരണം ചെയ്യുന്നതിനെ കുറിച്ചും സഭ ആലോചിക്കുന്നുണ്ട്.
മേഖലയിലെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്. 2016 നവംബര്‍ മാസം ഒന്നാം തീയതി നടന്ന പാക് ഷെല്ലാക്രമണത്തില്‍ 14 മാസം മാത്രം പ്രായമുള്ള പാരി എന്ന പെണ്‍കുഞ്ഞിന് പരിക്കേറ്റിരുന്നു. കഴുത്തിനും, നട്ടെല്ലിനും, വയറിനും സാരമായ പരിക്കുകള്‍ കുഞ്ഞിന് സംഭവിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രദേശവാസിയായ ഉത്തമ് ചാന്ദ് യുസിഎ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ാം തീയതി ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക ക്യാമ്പിലേക്ക് പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യൂ വരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. പ്രദേശത്തെ സ്‌കൂളുകള്‍ പലതും സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാണ്. ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് പ്രവര്‍ത്തിക്കുവാനുള്ള പദ്ധതികളും സഭ തയ്യാറാക്കുന്നുണ്ട്. 1947 മുതല്‍ തന്നെ ജമ്മുകാശ്മീരിന് വേണ്ടിയുള്ള അവകാശവാദം പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2017-01-02 00:00:00 |
Keywords | Catholics,help,to,people,displaced,by,India,Pakistan,shelling |
Created Date | 2017-01-02 14:00:06 |