Content | "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു" (ലൂക്കാ 1:52).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 02}#
'സമാധാനം എങ്ങനെ നിലനിര്‍ത്താം?' എന്ന വലിയ ചോദ്യത്തിന് വ്യക്തികളുടേയും ജനതകളുടേയും ഇടയില്‍ നീതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നു വേണം നാം ഉത്തരം കണ്ടത്തേണ്ടത്. ജീവന്റെ ഓരോ ഘട്ടത്തിലുള്ള അവകാശം, മാന്യതയ്ക്കുള്ള അവകാശം, ഏത് വംശത്തിലും, ലിംഗത്തിലും മതത്തിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നാലും ജീവിക്കാനാവശ്യമായ ഭൗതിക വസ്തുക്കളുടെ മേലുള്ള അവകാശം, തൊഴില്‍ ചെയ്യുവാനും അതിന് ന്യായമായ പ്രതിഫലം ലഭിക്കുവാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ആത്മീയവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, മനസാക്ഷിയെ ബഹുമാനിക്കാനുള്ള അവകാശം, എല്ലാത്തിനുമുപരിയായി, ദൈവവുമായുള്ള ബന്ധത്തിനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇവയാണ് മനുഷ്യന്റെ അവകാശങ്ങള്‍.
രാഷ്ട്രങ്ങളുടെ അവകാശങ്ങളും മറന്നുകൂടാ; സ്വാതന്ത്ര്യം നിലനിര്‍ത്തുവാനും പ്രതിരോധിക്കുവാനുമുള്ള അവകാശം, സാംസ്‌ക്കാരിക തനിമ, സംഘടനാസ്വാതന്ത്ര്യം, സ്വന്തം കാര്യങ്ങള്‍ നോക്കി നടത്തുവാനും സ്വതന്ത്രമായി തീരുമാനിക്കുവാനും, വിദേശശക്തികളുടെ നിയന്ത്രണമില്ലാതെ ഭരണം നിര്‍വ്വഹിക്കാനുള്ള അവകാശം തുടങ്ങിയവ പാലിക്കപ്പെടേണ്ടതുണ്ട്. ഈ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റി നിങ്ങള്‍ക്കും എനിക്കും അറിവുള്ളതാണല്ലോ. ക്രിസ്തുമതത്താല്‍ രൂപം കൊണ്ട മനുഷ്യമനസാക്ഷി പാശ്ചാത്യനാടുകളില്‍ പാരമ്പര്യമായി തീര്‍ന്നു. ഇത് ഒരവകാശമാണെങ്കിലും, വ്യക്തികളുടേയും രാഷ്ട്രങ്ങളുടേയും കര്‍ത്തവ്യം കൂടിയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }} |