category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം' ഫാ. ജെയിംസ് മഞ്ഞാക്കൽ യു കെ യിൽ എത്തുന്നു: ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ
Contentദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും, പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് ഫാ.മഞ്ഞാക്കൽ നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ ആദ്യമായി ഒരുമിക്കുന്ന കൺവെൻഷൻ സെഹിയോൻ യു കെ യുടെ സ്ഥിരം വേദിയായ ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക. മെയ് 13 ന് ബഥേലിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചൻ പങ്കെടുക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) {{www.sehionuk.org-> www.sehionuk.org }} എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. #{red->n->n->അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ: കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# സണ്ണി ജോസഫ്. 07877290779 പ്രോസ്പർ ഡി ജോമൊ: 07728921567
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-02 03:38:00
Keywordsമഞ്ഞാക്കൽ, അഭിഷേകാഗ്നി
Created Date2017-02-02 09:39:58