category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇ. അഹമ്മദ് അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച നേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Contentകൊച്ചി: സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര രംഗങ്ങളില്‍ അഭിപ്രായസമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് എംപിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സ്വതസിദ്ധമായ നേതൃശൈലിയും ഉന്നതമായ കാഴ്ചപ്പാടുകളും അദ്ദേഹത്തെ ശ്രദ്ധേയവ്യക്തിത്വമാക്കി. കേന്ദ്രമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്കായി നിലകൊണ്ടപ്പോഴും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. വിദേശരാജ്യങ്ങളുമായി നടത്തിയ നയതന്ത്ര ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ജനങ്ങളുടെ മനസറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും അദ്ദേഹത്തിനായി. പ്രവാസികള്‍ക്കായി ഇ. അഹമ്മദ് നടത്തിയ സേവനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണ്. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-01 21:00:00
Keywordsആലഞ്ചേരി
Created Date2017-02-02 10:20:58