Content | ഹനോവര്‍: പ്രശസ്‌ത അമേരിക്കന്‍ പോപ്പ് ഗായിക നയിക്കുന്ന സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോ സമയത്ത് കൊന്ത ചൊല്ലി ബഹിഷ്‌ക്കരിക്കാന്‍ അമേരിക്കക്ക് ഫാത്തിമയെ ആവശ്യമുണ്ടന്ന പേരിലുള്ള കത്തോലിക്ക സംഘടന ആവശ്യപ്പെട്ടു.പരിപാടി അരങ്ങേറുന്നതിന്റെ തലേന്നു രാവിലെയാണ് സംഘടന രംഗത്തെത്തിയത്. ഷോ നടക്കുമ്പോള്‍ ടെലിവിഷന്‍ സെറ്റ് ഓഫാക്കി കൊന്ത ചെല്ലാന്‍ 4000 ത്തോളം പേര്‍ പ്രതിജ്ഞയെടുത്തു.
ഞായറാഴ്‌ചയിലെ സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോ സമയത്ത് ടെലിവിഷന്‍ ഓഫാക്കുന്നത് ഒരു ത്യാഗമായി ഫാത്തിമ മാതാവിനു സമര്‍പ്പിക്കുന്നു.ലേഡി ഗാഗയുടെ മുന്‍കാലങ്ങളിലെ സദാചാരവിരുദ്ധ അവതരണങ്ങളും കത്തോലിക്ക സഭക്ക് എതിരായ സമീപനങ്ങളും കണക്കിലെടുത്ത് സൂപ്പര്‍ ബൗള്‍ കാണുകയെന്ന സാഹസത്തിനില്ലെന്നും ഇതെന്റെ കുടുബത്തിനു കാണിക്കുകയില്ലെന്നും പ്രതിജ്ഞയില്‍ പറയുന്നു.
2016 സെപ്‌തംബറില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് ടെക്‌സാസിലെ ഹൂസ്‌റ്റണില്‍ വെച്ച് 2017ല്‍ പോപ്പ് ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇയ്യിടെ ഹാഫ് ടൈം ഷോകളില്‍ ലൈംഗീക അതിപ്രസരമുള്ള സംഗീത പരിപാടികളുടെ നായികമാരായ മഡോന, ബിയാന്‍സി, കാറ്റിപെറി എന്നിവരെ അവതരിപ്പിച്ചിരുന്നു.
ഹാഫ് ടൈം ഷോയില്‍ ഒരൊറ്റ പ്രസ്‌താവനയേ നടത്തുകയുള്ളു, ഇതുവരെ താന്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതു മാത്രം, കത്തോലിക്ക വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച സ്റ്റെഫാനി ജര്‍മനോട്ടയെന്ന ലേഡി ഗാഗ പറഞ്ഞു. ഉള്‍ക്കൊള്ളാനുള്ള അഭിനിവേശത്തില്‍ വിശ്വസിക്കുന്നുവെന്നും സമത്വമെന്നതിന്റെ അന്തസത്തയിലും രാജ്യത്തിന്റെ ആത്മാവിലും വിശ്വസിക്കുന്നെന്നും ലേഡി ഗാഗ പറയുന്നു. അതെന്റെ സ്‌നേഹവും ആവേശവും കരുണയുമാണ്. ഇതിനാല്‍ എന്റെ പരിപാടിയില്‍ ഈ തത്വങ്ങളെല്ലാം ഉള്‍പ്പെടുന്നു. എല്‍ജിബിടി പ്രസ്ഥാനത്തിന്റെ അനിഷേധ്യ വക്താവായ ഗാഗ ഔട്ട് മാസികയോടു പറഞ്ഞു.
മുഖ്യധാരയില്‍ ഗെ സംസ്‌ക്കാരം ചെലുത്താന്‍ വളരെയധികം ആഗ്രഹിക്കുന്നു. തനിക്കിതൊരു മറക്കപ്പെടേണ്ട ആയുധമല്ല. തന്റെ പൂര്‍ണ്ണമായ ജീവിതമാണിത്. തന്റെ ലക്ഷ്യം ലോകത്തെ മുഴുവന്‍ ഗെ സംസ്‌ക്കാരത്തിലേക്കു നയിക്കുകയെന്നതാണെന്നു ഗാഗ തുറന്നു പറഞ്ഞു.
ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ സെന്റെിനറി വേളയില്‍ അന്ന് മാതാവ് പറഞ്ഞതിനെപ്പറ്റി വിചിന്തനം ചെയ്യേണ്ട സമയമാണ്. ഫാത്തിമയിലെ സന്ദേശങ്ങള്‍ പൂര്‍ത്തികരിച്ചൊ എന്നറിയേണ്ട കാലമായി-അമേരിക്കക്ക് ഫാത്തിമയെ വേണം എന്നകൃതിയുടെ രചയിതാവുമായജോണ്‍ ഹൊര്‍വാട്ട് പറയുന്നു. ഈ സെന്റിനറി കാലം ഫാത്തിമ മാതാവില്‍ വിശ്വാസം ശക്തിപ്പെടുത്തേണ്ട സമയമാണ് അദ്ദേഹം പറഞ്ഞു.
|