category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കരുത്: മദ്യവിരുദ്ധ ഏകോപന സമിതി
Contentകൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാതെ അവ അടച്ചുപൂട്ടണമെന്നു കേരള മദ്യവിരുദ്ധ ഏകോപനസമിതി നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ അവ അടച്ചുപൂട്ടുന്നതിനു പകരം ജനവാസകേന്ദ്രങ്ങളിലെ വീടുകളിലേക്ക് മാറ്റിസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കം ആത്മഹത്യാപരമാണ്. മദ്യപാനികള്‍ പോലും അവരുടെ വീടിനടുത്ത് മദ്യശാല വരുന്നതിനെ എതിര്‍ക്കുകയാണ്. ഗ്രാമീണ ജനതയുടെ സൈ്വര്യം കെടുത്തി മദ്യവിപത്ത് സൃഷ്ടിക്കാനുള്ള നീക്കത്തെ ജനം ഒറ്റക്കെട്ടായി ചെറുക്കുകയാണ്. ഈ ജനരോഷം കണക്കിലെടുത്ത് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. പുതിയ മദ്യനയം മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതാകരുത്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുതിനെതിരെ നടക്കു സമരങ്ങള്‍ക്ക് കേരള മദ്യവിരുദ്ധ ഏകോപനസമിതി പിന്തുണ പ്രഖ്യാപിച്ചു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കെ.സി.ബി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, ടി.എം.വര്‍ഗ്ഗീസ്, ഫാ.പോള്‍ കാരാച്ചിറ, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍, ഫാ.പോള്‍ ചുള്ളി, തങ്കച്ചന്‍ വെളിയില്‍, ജെസി ഷാജി, കെ.എ.പൗലോസ് കാച്ചപ്പിള്ളി, സണ്ണി പായിക്കാട്ട്, സി.എക്‌സ്. ബോണി, പീറ്റര്‍ റൂഫസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, പി.എച്ച്. ഷാജഹാന്‍, ജോസ് പാട്ടത്തില്‍, കെ വിജയന്‍, ജെയിംസ് കോറമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-08 13:00:00
Keywordsമദ്യ
Created Date2017-02-08 16:09:04