category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തിലെ ഏറ്റവും പ്രായമേറിയ ഡൊമിനിക്കന്‍ സഭാംഗം: 110 വയസ്സായിരുന്ന സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ് അന്തരിച്ചു
Contentപാരിസ്‌: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ് അന്തരിച്ചു. അവര്‍ക്ക്‌ 110 വയസ്സായിരുന്നു പ്രായം. ഡൊമിനിക്കന്‍ സഭാശ്രമത്തില്‍ വെച്ച് മൃതസംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടന്നതായി ഐരി എറ്റ്‌ ഡാക്‌സ്‌ രൂപത അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിന്‌ സിസ്റ്റര്‍ക്ക്‌ 110 വയസ്സ്‌ തികഞ്ഞിരുന്നു. കന്യാസ്‌ത്രിയായിട്ട്‌ 90 വർഷം തികയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു മരണം. ഇത്രയും നീണ്ടകാലം സന്യസ്ഥയായി ജീവിച്ച്‌ മരിച്ചവര്‍ കത്തോലിക്ക സഭാ ചരിത്രത്തില്‍ തന്നെ വിരളമാണെന്ന്‌ വിലയിരുത്തുന്നു. ബയോണിനടുത്ത ഡാക്‌സിലെ കോണ്‍വെന്റെിലായിരുന്ന സിസ്‌റ്റര്‍ മേരി ബര്‍ണഡെറ്റ് 44 വര്‍ഷം സേവനം ചെയ്‌തത്‌. രണ്ടു ലോകമഹായുദ്ധങ്ങളും 10 മാര്‍പ്പാപ്പമാരേയും കാണാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്തികളില്‍ ഓരാളായിരുന്നു സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ്. ഫ്രാന്‍സിലെ ബാസ്‌ക്യു കണ്‍ട്രിയിലെ കൊച്ചു ഗ്രാമമായ ഒര്‍സാന്‍ക്കോയില്‍ 1907 ജനുവരി 5 നായിരുന്നു സി.മേരി ബര്‍ണഡെറ്റിന്റെ ജനനം. പന്ത്രണ്ടു മക്കളില്‍ ഒരാളായി പിറന്ന അവർക്ക് മാതാപിതാക്കള്‍ നല്‍കിയ പേര്‍ ഗ്രേഷ്യസ്‌ എന്നായിരുന്നു. ഇവരുടെ മറ്റു മൂന്നു സഹോദരിമാരും കന്യാസ്‌ത്രികളായി. ജപമാല നിര്‍മ്മാണമായിരുന്നു സിസ്റ്റര്‍ മേരി ബര്‍ണഡെറ്റിന്റെ പ്രിയപ്പെട്ട ഹോബി, പിന്നിട്‌ മുഴുവന്‍ സമയവും ജപമാല നിര്‍മ്മാണത്തിലേര്‍പ്പട്ടു. ജപമാല നിര്‍മ്മാണം അസാധ്യമായപ്പോള്‍ പുര്‍ണ്ണസമയവും ജപമാല ചൊല്ലാനായിരുന്നു വിനിയോഗിച്ചതെന്ന്‌ അവരുമായി അവസാന കാലം ചിലവിട്ട സഭാഗംങ്ങള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-22 19:16:00
Keywordsഡൊമിനി,സന്യാസ
Created Date2017-02-22 13:42:15