Content | സംസ്ഥാനം മുഴുവന്‍ മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഇടതു ഗവണ്‍മെന്‍റിന്റെ മദ്യനയത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് പ്രതികരണം നടത്തുന്നത്. വിശുദ്ധ കുര്‍ബാനയില്‍ നടക്കുന്നതു മദ്യവിതരണമാണെന്നും മദ്യനയത്തെ എതിര്‍ക്കുന്ന കത്തോലിക്ക സഭ രൂപതകള്‍ തോറും 'മദ്യ ഡിസ്റ്റിലറികള്‍' സ്ഥാപിക്കുന്നുവെന്നും ആരോപണവുമായി മദ്യമുതലാളിമാരും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മദ്യനയത്തെ അനുകൂലിക്കുന്നവരും നടത്തുന്ന ഓരോ ആരോപണങ്ങളെയും വ്യക്തമായ രീതിയില്‍ അവലോകനം നടത്തി കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
|