category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ നിർദ്ദേശിച്ചുകൊണ്ട് വത്തിക്കാൻ രേഖ
Contentകഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ സഭാ പ്രവർത്തകരുടെ (Religious Brothers) എണ്ണത്തിൽ വലിയ കുറവുണ്ടായതായി വത്തിക്കാൻ രേഖ വെളിപ്പെടുത്തുന്നുവെന്ന് Catholic Herald റിപ്പോർട്ട് ചെയയുന്നു. സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസ്തുത രേഖയിൽ, സുവിശേഷ വേലയെന്ന അവരുടെ ദൗത്യത്തെ പറ്റിയും, അവരുടെ ത്യാഗത്തെ പറ്റിയും എടുത്തു പറയുന്നു. "സഭയ്ക്കുള്ളിൽ സഭാപ്രവർത്തകന്റെ സ്ഥാനവും ദൗത്യവും (“Identity and Mission of the Religious Brother in the Church”) എന്ന രേഖയിലാണ് സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2008-ൽ മുൻ മാർപാപ്പ ബെനഡിക്ട് XVI- ആണ് 'The Congregation for Institutes of Consecrated Life and Societies of Apostolic Life' എന്ന സ്ഥാപനത്തോട് ഒരു പഠനത്തിന്റെ ആവശ്യകതയെപറ്റി നിർദ്ദേശം നൽകിയത്. ആ സംഘടനയുടെ സെക്രട്ടറി, ആർച്ച് ബിഷപ്പ് ജോസ് റോഡ്രിഗുസ് കാർ ബെല്ലോ കഴിഞ്ഞ തിങ്കളാഴ്ച്ച രേഖ വത്തിക്കാന് സമർപ്പിച്ചു. അവർ ചെയ്തു കൊണ്ടിരിക്കുന്ന അതിപ്രധാന സുവിശേഷ ദൗത്യത്തെ പറ്റി, വ്യക്തമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാണ് അവരുടെ എണ്ണത്തിൽ വലിയ കുറവു വരാൻ കാരണം എന്ന്, പഠനം വെളിപ്പെടുത്തുന്നു. അതിനുള്ള ചില ഉദാഹരണങ്ങൾ രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. 1965-ൽ 16000 അംഗങ്ങളുണ്ടായിരുന്ന കൃസ്ത്യൻ ബ്രദേർസിൽ ഇപ്പോൾ 5000 പേർ മാത്രം. പൗരോഹിത്യ അന്തസ്സിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം, എഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കകളിലും, വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകമൊട്ടാകെ സഭയ്ക്ക് 415,350 വൈദീകരുണ്ട്. എന്നാൽ സഭാപ്രവർത്തകരുടെ എണ്ണം 55 250 മാത്രമാണ്. സഭയിൽ സഭാപ്രവർത്തകർ ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ പ്രവർത്തികളെ പറ്റി ഓർമ്മപ്പിക്കുന്നതിനും, അവർക്ക് വേണ്ട അംഗീകാരം ലഭ്യമാക്കാനും വേണ്ടിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത് എന്ന്, ആർച്ച് ബിഷപ്പ് റൊഡ്രിഗൂസ് പറഞ്ഞു. ആത്മീയ ദാഹം ഉള്ളവരെ സമീപിച്ച്, അവർക്ക് നല്ല ഇടയനായി കൂടെ നിന്ന്, സുവിശേഷ സത്യങ്ങളുടെ ആഴത്തിലേക്ക് അവരെ കൂട്ടികൊണ്ടു പോകുന്നത് സഭാ പ്രവർത്തകരാണ്. സഭാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്ത പ്രവർത്തന മണ്ഡലങ്ങളില്ല: കൂലിപ്പണിയിൽ, മനുഷ്യാവകാശ പ്രവർത്തനതയിൽ, അദ്ധ്യാപനത്തിൽ, ആരോഗ്യപാലന രംഗത്ത് - ഇങ്ങനെ ഏത് രംഗത്തും സഭാപ്രവർത്തനം സാധ്യമാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രവാചകരാണ് സഭാപ്രവർത്തകർ എന്ന് രേഖ സമർത്ഥിക്കുന്നു. ഏത് രംഗത്തായാലും, സഭാപ്രവർത്തകന്റെ സാമീപ്യം ആ രംഗത്ത് ഒരു ആത്മീയ പ്രഭ സ്യഷ്ടിക്കുന്നു. അവർ പ്രവാചകന്മാരാണ്. ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നവർ; സ്ത്രീത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നവർ; ദൈവ സൃഷ്ടിയുടെ ആരോഗ്യപാലനത്തിന്റെ കാർമ്മികർ; പുതിയ സാങ്കേതിക വിദ്യയുടെ ധാർമ്മികത ചൊല്ലിക്കൊടുക്കുന്നവർ! സഭാപ്രവർത്തകരും വൈദീകരും ഉൾപ്പെടുന്ന മത സ്ഥാപനങ്ങളിൽ, തുല്ല്യത ഉറപ്പാക്കേണ്ടതുണ്ട് എന്ന് രേഖ നിർദ്ദേശിക്കുന്നു. സമർപ്പിതരായ സഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ, തങ്ങൾ പിതാവിനോട് അഭ്യർത്ഥിക്കുന്നതാണ് എന്ന് ആർച്ച് ബിഷപ്പ് റോഡ്രിഗൂസ് അറിയിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-17 00:00:00
KeywordsReligious brothers
Created Date2015-12-17 08:16:37