category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു
Contentഷാങ്ങ്ഖ്യൂ: ചൈനയിലെ ഹേനാന്‍ പ്രവശ്യയിലെ പ്രാദേശികാധികാരികള്‍ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തു ഇടവകാംഗങ്ങളെ മര്‍ദ്ദിച്ചു തടവിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈനാ എയിഡ്' ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മെയ് 5-നായിരുന്നു ഏതാണ്ട് 300-ഓളം വരുന്ന പോലീസ് സംഘം ദേവാലയം തകര്‍ത്തത്. ഷാങ്ങ്ഖ്യൂവിലെ ഷുവാങ്ങ്മിയാവോ ദേവാലയമാണ് തകര്‍ക്കപ്പെട്ടത്. തടയുവാന്‍ ചെന്ന ഇടവകാംഗങ്ങള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേവാലയം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടെന്നും, രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്റെ ആക്രമണത്തിനു തുല്യമായ നടപടിയാണ് ഉണ്ടായതെന്നും ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിശ്വാസികളില്‍ 40-ഓളം പേര്‍ തടവിലാക്കപ്പെട്ടുവെന്നു റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഔദ്യോഗിക രേഖകളില്‍ ആരേയും അറസ്റ്റ് ചെയ്തതായി പ്രതിപാദിക്കുന്നില്ല. ദേവാലയ നിര്‍മ്മാണം നിയമപരമല്ലായിരുന്നുവെന്നും അധികൃതര്‍ ‘റോഡ്‌ യൂസേജ് ഫീസ്‌’ അടച്ചിട്ടില്ലായെന്നുമുള്ള ബാലിശമായ വാദങ്ങളാണ് നിര്‍മ്മാണത്തിലിരുന്ന ദേവാലയം പൊളിക്കുന്നതിന് കാരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ചെന്ന ഇടവകവികാരിയെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കള്ളക്കേസില്‍ക്കുടുക്കി തടവിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹേനന്‍ പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 ഏപ്രിലില്‍ ഹേനന്‍ പ്രവിശ്യയിലെ തന്നെ ഴുമാഡിയന്‍ നഗരത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം തകര്‍ക്കുന്നത് തടഞ്ഞ വിശ്വാസിയുടെ ഭാര്യ കൊല്ലപ്പെട്ടിരിന്നു. ഷേജിയാംഗ് പ്രവിശ്യയില്‍ മാത്രം 1500-ലധികം ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ദേവാലയങ്ങളില്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കുണ്ട്. അതലത്തെ സ്ഥലത്തെ നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോള്‍ തടവിലാണ്. യു‌എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡമിന്റെ (USCIRF) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ മതസ്വാതന്ത്ര്യത്തിന് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്‍പത്തേക്കാളും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-16 10:39:00
Keywordsചൈന, ദേവാലയ
Created Date2017-06-16 10:40:32