Content | കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 23ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കും. അന്നേ ദിവസം രാവിലെ 10.30ന് മുൻ എംഎൽഎ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിക്കും.ഫാ. ജോർജ് നേരേവീട്ടിൽ, പ്രസിഡന്റ് കെ.എ.പൗലോസ് കാച്ചപ്പിള്ളി, ജനറൽ സെക്രട്ടറി ചാണ്ടി ജോസ്, ട്രഷറർ എം.പി.ജോസി എന്നിവർ പ്രസംഗിക്കും.
16 ഫൊറോനകളിൽനിന്നുള്ള ഭാരവാഹികളും പ്രവർത്തകരുമാണു ക്യാമ്പിൽ പങ്കെടുക്കുക. ക്യാമ്പിൽ മദ്യവിരുദ്ധ ഏകോപനസമിതിയുടെ പ്രവർത്തകരും പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സിജോ പൈനാടത്ത്, സെമിച്ചൻ ജോസഫ്, ചാർളി പോൾ എന്നിവർ ക്ലാസുകൾ നയിക്കും. രാവിലെ 9.30 മുതൽ 10.30 വരെ അതിരൂപത സെക്രട്ടേറിയറ്റ് യോഗവും നടക്കും. |