category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅവധിക്കാലത്തിന്‍റെ സ്വര്‍ഗ്ഗീയ ആരവങ്ങളുമായി ആഗസ്റ്റ് മാസ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content2009-ല്‍ തുടക്കം കുറിച്ചു സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ യു.കെ.യിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആത്മീയ ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും അതിശക്തമായ സ്രോതസ്സായി ഉയര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങളായി കണ്‍വെന്‍ഷനില്‍ മുടങ്ങാതെ സംബന്ധിക്കുന്നവരും, കണ്‍വെന്‍ഷനുവേണ്ടി annual leave എടുക്കുന്നവരും ഈ ദൈവിക ശുശ്രൂഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു. കുട്ടികളുടേയും യുവതലമുറയുടെയും വിശ്വാസ വളര്‍ച്ചയ്ക്കും വിശുദ്ധ ജീവിതത്തിനും ഈ ശുശ്രൂഷ അനുഗ്രഹമായി നിലകൊള്ളുന്നു എന്നതാണ് പരിശുദ്ധാത്മാവ് നല്‍കിയ ഈ ശുശ്രൂഷയുടെ പ്രത്യേകത. 2016-ല്‍ യുവാക്കള്‍ ദൈവശുശ്രൂഷയ്ക്കായി gap year എടുത്തുവെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ 8-ല്‍ അധികം യുവതീയുവാക്കള്‍ ഒരു വര്‍ഷം യേശുവിനും അവിടുത്തെ സുവിശേഷത്തിനുമായി സമര്‍പ്പിക്കുകയാണ്. വിശ്വാസം അന്യമാര്‍ന്ന യൂറോപ്പിന് ഇപ്രകാരമുള്ള അഭിഷേക ശുശ്രൂഷകള്‍ അനിവാര്യമാണെന്ന് ഇംഗ്ലീഷ് വൈദികരും, മറ്റു ഭാഷക്കാരും എടുത്തു പറയുന്നു. ആഗസ്റ്റ്‌ മാസ കണ്‍വെന്‍ഷന്‍ അവധിക്കാല കണ്‍വെന്‍ഷനാണ് ഇതുവരെ ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത അനേകം കുടുംബങ്ങള്‍ക്ക് ആത്മീയ വിശ്വാസ തീര്‍ത്ഥാടനം പോലെ കടന്നുവരുവാന്‍ ആഗസ്റ്റ് മാസം വഴിയൊരുക്കുന്നു. അവധിക്കാലത്തിന്‍റെ വിനോദങ്ങളോടൊപ്പം കുടുംബങ്ങളിലും ദാമ്പത്യങ്ങളിലും യഥാര്‍ത്ഥമായ സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുന്ന യേശുക്രിസ്തുവിന്‍റെ അത്ഭുതകരമായ സൗഖ്യങ്ങളും ആത്മീയ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഫാ.സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. എത്യോപ്യയില്‍ നിന്നുള്ള ഉറച്ച കത്തോലിക്കാ വിശ്വാസി Tiru Neger സാക്ഷ്യപ്പെടുത്തുന്നു. "ഇത്രയും അനുഗ്രഹദായകമായ ശുശ്രൂഷയെക്കുറിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി. എന്‍റെ ഇടവകയില്‍ എന്‍റെ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള നാലോ അഞ്ചോ കുട്ടികളെ കാണുമ്പോള്‍, സമപ്രായത്തിലുള്ള 100 ഉം 200 ഉം കുട്ടികളോടൊത്ത് ആത്മീയ വിരുന്ന് അനുഭവിക്കുന്ന എന്‍റെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ". തത്സമയ സംവാദങ്ങളും സ്കിറ്റുകളും ഒരുക്കി ആഗസ്റ്റ് മാസത്തെ അനുഭവവേദ്യമാക്കാന്‍ Teans for Kingdom ശുശ്രൂഷകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷക്കാര്‍ക്കായി ഒരുക്കുന്ന "Transform" ശുശ്രൂഷകളുടെ സഹപ്രവര്‍ത്തകര്‍ക്കും അയല്‍പക്കക്കാര്‍ക്കും വലിയ അനുഗ്രഹസൗഖ്യങ്ങള്‍ക്ക് കാരണമായി മാറും. അതിശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി സെഹിയോന്‍ ടീം കണ്‍വെന്‍ഷനുവേണ്ടി തയ്യാറെടുക്കുന്ന രാവും പകലും Aston ദിവ്യകാരുണ്യ ആലയത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. കഴിഞ്ഞ 6 മാസമായി അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ നിന്നും വന്ന Sr.Dona, Sr. Jesmi എന്നിവരുടെ ആത്മീയ കൗണ്‍സിലിംഗ് ശുശ്രൂഷകള്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാരണമായി. #{red->n->n->Further Details: }# Sr.Meena: 07957 342742 ഇംഗ്ലീഷിലെ ഔദ്യോഗിക ഭൂതോച്ചാടന സംഘത്തില്‍ അംഗമായ റവ.ഫാ.ആന്‍ജലസ് പോളിന്‍റെ സാന്നിധ്യം ശുശ്രൂഷകള്‍ക്ക് കരുത്തായി മാറും. ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരംഗശ്ശേരി വിശുദ്ധ കുര്‍ബ്ബാനയുടെ പ്രാധാന്യത്തിനു അടിവരയിടുമ്പോള്‍ ശക്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. കഴിഞ്ഞ മാസത്തെ വിടുതല്‍ ശുശ്രൂഷകളുമായി ബന്ധപ്പെട്ട അത്ഭുത സാക്ഷ്യങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. #{red->n->n-> യു‌കെയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ബന്ധപ്പെടുക: }# Biju: 0779 810900 / 0787 8149670. കുഞ്ഞുങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത്, പ്രിയപ്പെട്ടവരുമായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരിക. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിക്കൊണ്ടു വരിക. Spiritual Counseling ആവശ്യമുള്ളവര്‍ Welcome Counter-ല്‍ നിങ്ങളുടെ പേരുകള്‍ കൊടുക്കുക. വിശുദ്ധ കുമ്പസാരത്തിനായി പ്രാര്‍ത്ഥിച്ചിട്ട് ഒരുങ്ങി വരിക. രാവിലെ 8 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ചിട്ട്, ദിവ്യകാരുണ്യ പ്രഭാഷണവും ആരാധനയുമായി 4 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും. 4 മണിക്ക് ശേഷം ആവശ്യങ്ങള്‍ക്കായി പ്രത്യേക കൈവയ്പ് പ്രാര്‍ത്ഥനാശുശ്രൂഷ ഉണ്ടായിരിക്കും. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7JW.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=zvoiLj7iBVo&feature=youtu.be
Second Video
facebook_linkNot set
News Date2017-08-02 20:58:00
Keywordsരണ്ടാം ശനി
Created Date2017-08-02 21:00:18