category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. മാര്‍ട്ടിന്റെ സംസ്ക്കാരം നാളെ
Contentആലപ്പുഴ: സ്കോട്ട്‌ലൻഡിലെ എഡിന്‍ബറോയില്‍ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതസംസ്കാരം നാളെ നടക്കും. ഇന്ന്‍ രാവിലെ 9.30 നു നെടുമ്പാശേരിയിൽ എത്തുന്ന മൃതദേഹം പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തിക്കും. മൂന്നു മണിവരെ മൃതദേഹം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുമായി വീട്ടിൽ വയ്ക്കും. വൈകിട്ട് അഞ്ചിനു ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിക്കും. തുടർന്നു തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനം. രാത്രി ഒൻപതിനു സമീപത്തുള്ള ചാപ്പലിലേക്കു മൃതദേഹം മാറ്റും. നാളെ രാവിലെ എട്ടിനു മൃതദേഹം വീണ്ടും തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റും. 11നു നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളില്‍ നിരവധി വൈദികരും സന്യസ്ഥരും പങ്കെടുക്കും. അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണകാരണം ഇപ്പൊഴും അവ്യക്തമായി തുടരുകയാണ്. മൂന്നുനാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നു കരുതുന്നതായും, ഫാ. മാർട്ടിന്റെ കേസുമായി ബന്ധപ്പെട്ടു സ്കോർട്‌ലൻഡിലെ നടപടികൾക്കു സിഎംഐ സഭയും ബന്ധുക്കളും ചുമതലപ്പെടുത്തിയ ഫാ. ടെബിൻ പുത്തൻപുരയ്ക്കൽ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ജൂൺ 20 നാണു ഫാ. മാർട്ടിനെ എഡിൻബറോയിലെ ഡന്‍ബാര്‍ കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-03 09:10:00
Keywordsഫാ. മാര്‍ട്ടി
Created Date2017-08-03 09:25:31