Content | ആലപ്പുഴ: 44 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ പത്തുമണിയോട് കൂടി നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ സിഎംഐ സഭാവൈദികരും ബന്ധുക്കളും ധാരാളം ആളുകളും എത്തിയിരിന്നു. തുടര്‍ന്നു മൃതശരീരവുമായി പുറപ്പെട്ട സംഘം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തും.
#{red->none->b->Related Article: }# {{ ഫാ. മാര്‍ട്ടിന്റെ സംസ്ക്കാരം നാളെ -> http://www.pravachakasabdam.com/index.php/site/news/5582 }}
മൂന്നു മണിവരെ മൃതദേഹം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുമായി വീട്ടിൽ വയ്ക്കും. വൈകിട്ട് അഞ്ചിനു ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിക്കും. തുടർന്നു തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനം നടക്കും. നാളെയാണ് മൃതസംസ്കാരം നടക്കുക. രോഗിയായി കിടക്കുന്ന പിതാവ് തോമസ് സേവ്യറിനോടു മകൻ മരിച്ച വിവരം രണ്ടാഴ്ച മുൻപാണു ബന്ധുക്കൾ അറിയിച്ചത്.
|