category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 10 മുതല്‍
Contentപ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സ്ത്രീ സഹജമായ വിവിധ കഴിവുകള്‍ സഭയുടെ വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ ‘എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറ’ത്തിന്റെ ആദ്യ റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 8 വരെ നടക്കും. രൂപതയിലെ നൂറ്റി എഴുപതില്‍പരം വരുന്ന എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് എന്നിവരായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാണ് രൂപതാ, റീജിയണല്‍ ഭാരവാഹികളെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ പതിനായിരത്തിലധികം വരുന്ന കുടുംബിനികളെ ഒരുമിച്ച് ചേര്‍ക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ കൂടുതലായി വളര്‍ത്താനും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കാനും ഈ സ്ത്രീ ശാക്തീകരണത്തിലൂടെ സാധിക്കും. രൂപതാ വിമന്‍സ് ഫോറത്തിന്റെ ആനിമേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സി.എം.സി സന്ന്യാസ സഭാംഗമായ റവ. സി. മേരി ആന്‍ നിയമിതയായിട്ടുണ്ട്. ഓരോ കുര്‍ബാന സെന്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങള്‍ നല്‍കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും. നവംബര്‍ 12-ാം തീയതി എല്ലാ യൂണിറ്റുകളിലെയും റീജിയണിലെയും പ്രസിഡന്റുമാരുടെ സമ്മേളനം St. Gerard’s Catholic Church, 2 Renfrew Square, Castle Vale, Birmingham, B35 6JT- യില്‍ വച്ച് നടക്കും. ഈ സമ്മേളനത്തില്‍ വച്ച് രൂപതാ ഭാരവാഹികളെയും തിരഞ്ഞെടുക്കും. എട്ട് റീജിയണുകളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംതറ വി.സി., റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റി, റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.റ്റി., റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും. #{red->n->n->പ്രാഥമികഘട്ട തിരഞ്ഞെടുപ്പ് തീയതിയും മറ്റു വിവരങ്ങളും: }#
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-03 11:13:00
Keywordsഗ്രേറ്റ് ബ്രിട്ട
Created Date2017-08-03 12:56:25