category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിഷപ്പ് മരിയ ബെന്‍സിഗറിന്‍റെ ദൈവദാസ പദവി പ്രഖ്യാപനം: വിവിധ പരിപാടികൾ നടത്തും
Contentകൊല്ലം: 1905 മുതൽ 1931 കാലയളവില്‍ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അലോഷ്യസ് മരിയ ബെൻസിഗറി​െൻറ ദൈവദാസ പദവി പ്രഖ്യാപന ഭാഗമായി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തും. ശനിയാഴ്ച കൊല്ലം രൂപത ഹവിയർ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പത് മുതൽ ബിഷപ് കത്തലാനിയ സെന്‍റററിൽ ചരിത്ര സെമിനാർ നടക്കും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഷാജി ജർമൻ അധ്യക്ഷത വഹിക്കും. 15ന് കൊല്ലം രൂപതയിലെ 135 ഇടവകകളിൽ രാവിലെ ഏഴിന് ബിഷപ് ബെൻസിഗറി​െൻറ ഛായാചിത്രം വഹിച്ച് പ്രദക്ഷിണവും ഛായാചിത്രം അൽത്താരകളിൽ പ്രതിഷ്ഠിക്കലും ഉണ്ടാകും. 16ന് തങ്കശ്ശേരി ഇൻഫൻറ് ജീസസ് കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലിയിൽ ആയിരത്തിലധകം അൽമായ പ്രമുഖർ പെങ്കടുക്കും. വിഭജിക്കപ്പെടാത്ത കൊല്ലം രൂപതയുടെ മുഖ്യശിൽപ്പിയായിരുന്ന ബിഷപ് ബെൻസിഗറിന്റെ 75–ാം ചരമവാർഷിക ദിനം 17ന് ആണ്. 17ന് കൊല്ലം രൂപതയിലെ വിവിധ ഫൊറോനകളായ മാവേലിക്കര, നീണ്ടകര, ശാസ്താംകോട്ട, ചവറ സൗത്ത്, തങ്കശേരി, കൊട്ടിയം, തുയ്യം, കടവൂർ, കാഞ്ഞിരകോട് എന്നിവിടങ്ങളിൽ നിന്ന് വിവിധ ഫൊറോന വികാരിമാർ നേതൃത്വം നൽകുന്ന തീർഥാടന യാത്ര കൊട്ടിയത്ത് എത്തും. തുടർന്ന് കൊല്ലം രൂപത വികാരി ജനറൽ മോൺ പോൾ ആന്റണി മുല്ലശേരി, രൂപത ലെയിറ്റി ഡയറക്ടർ ഫാ.ജോസ് സെബാസ്റ്റ്യൻ, കെആർഎൽസിസി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീർഥാടന യാത്ര തിരുവനന്തപുരം കോട്ടൺഹിൽ ആശ്രമ ദേവാലയത്തിലെ ബിഷപ് ബൻസിഗറിന്റെ കല്ലറയിൽ എത്തിച്ചേരും. തുടർന്ന് കൊല്ലം രൂപത ബിഷപ് ഡോ.സ്റ്റാൻലി റോമന്റെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും വൈകുന്നേരം അഞ്ചിന് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കുന്ന അനുസ്മരണ ദിവ്യബലിയും നടക്കും. ചടങ്ങിൽ ഇതര രൂപതാ മെത്രാന്മാർ സഹകാർമികരായിരിക്കും. സ്വിറ്റ്സർലണ്ടിലെ ഒരു പ്രശസ്ത ധനിക കുടുംബത്തിൽ ജനിച്ച അലോഷ്യസ് കൊല്ലം രൂപതയിൽ ദൈവീക ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുകയായിരിന്നു. കോട്ടാർ, തിരുവനന്തപുരം, പുനലൂർ, നെയ്യാറ്റിൻകര, കുരീത്തുറ എന്നീ പ്രദേശങ്ങളിൽ ശക്‌തമായ ക്രൈസ്തവ വിശ്വാസത്തിന് അടിസ്‌ഥാനമേകിയത് അലോഷ്യസ് മരിയയായിരിന്നു. നെയ്യാറ്റിൻകര, നെടുമങ്ങാട്, കറ്റാനം, പുനലൂർ, മാവേലിക്കര എന്നീ പ്രദേശങ്ങളിൽ ബിഷപ്പ് ബെൻസിഗറിന്റെ കാലത്താണ് അതിവിപുലമായ മിഷൻ പ്രവർത്തനങ്ങൾ നടന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-06 07:09:00
Keywordsഅലോഷ്യസ് മരിയ
Created Date2017-08-06 07:10:34