Content | അബൂജ: യേശുവിന്റെ രണ്ടാംവരവിനായി പൂര്‍ണ്ണമായും തയ്യാറായിരിക്കണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും നൈജീരിയയിലെ മുന്‍ പ്രസിഡന്റുമാരില്‍ ഒരാളായ ഒലുസെഗുന്‍ ഒബാസാന്‍ജോ. ഇക്കഴിഞ്ഞ ശനിയാഴ്‌ച തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു ദേവാലയത്തില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിനിടക്കാണ് ഒബാന്‍സാന്‍ജോ ഇപ്രകാരം പറഞ്ഞത്. ലോകാവസാനം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യേശുക്രിസ്തു ഭൂമിയില്‍ വന്നത് മോക്ഷത്തിന്റെയും നിത്യജീവന്റേയും മാര്‍ഗ്ഗം കാണിച്ചുതരുവാനാണ്. നമുക്ക് നല്ലൊരു പൈതൃകം ഉണ്ട്, നമുക്ക് അഭിമാനിക്കുവാന്‍ വേണ്ടുന്ന എല്ലാക്കാര്യങ്ങളും അതില്‍ ഉണ്ട്. ദേവാലയ ശുശ്രൂഷാ ഗാനങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം ദൈവത്തെ സ്തുതിക്കുന്നതിന്റെ ഒരു സൂചനയാണ്. താന്‍ അതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നു.
#{red->none->b->Must Read: }# {{ ജപമാലയുടെ അത്ഭുത ശക്തിയെ പറ്റി വിവരിച്ച് നൈജീരിയന്‍ ബിഷപ്പ് ഒലിവര്‍ ഡാഷേ -> http://www.pravachakasabdam.com/index.php/site/news/2824 }}
നൈജീരിയന്‍ ജനതയെ ദൈവം പരിപാലിക്കണമെങ്കില്‍ നൈജീരിയക്കാര്‍ തന്നെ ദൈവത്തെ തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ സാമ്പത്തിക പ്രശ്നങ്ങളേയും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുടെ ഭീഷണിയേയും ഉദ്ധരിച്ചുകൊണ്ടാണ് ഒബാസാന്‍ജോ ഇപ്രകാരം പറഞ്ഞത്. 1999 മുതല്‍ 2007-വരെ കാലയളവിലാണ് ഒബാന്‍സാന്‍ജോ, നൈജീരിയന്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്നത്. |