Content | ബർമിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നാളെയും മറ്റന്നാളും (23,24 തീയതികളിൽ ) സെഹിയോൻ യൂറോപ്പ് ആസ്ഥാനമായ ബർമിങ്ഹാമിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു.
വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമ്മൽ മിനിസ്‌ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.
ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട്,കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂർണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന ധ്യാനം സ്കൂൾ അവധിദിനങ്ങളായ ബുധൻ , വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക.
ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
#{red->n->n->അഡ്രസ്സ്: }#
അനു ബിബിൻ 07533898627
ഷിബു 07737172449.
#{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT |