category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന്: ഫാ.സോജി ഓലിക്കലിനൊപ്പം അനുഗ്രഹ സാന്നിധ്യമായി ബർമിങ്ഹാം ആർച്ച്ബിഷപ്പ്: ആത്‌മ നിറവേകാൻ പ്രിൻസ് ബ്രദറും സാബു ആറുതൊട്ടിയും ഷിബു കുര്യനും
Contentബർമിങ്‌ഹാം: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാൻജലൈസേഷൻ കോ ഓർഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിൽ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബർമിങ്‌ഹാം അതിരൂപത ആർച്ച്‌ ബിഷപ്പ് ബെർണാഡ് ലോംങ്‌ലി പങ്കെടുക്കും. പ്രമുഖ വചനപ്രഘോഷകൻ ബ്രദർ പ്രിൻസ് വിതയത്തിൽ ,പ്രശസ്ത രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സാബു ആറുതൊട്ടി , അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുൻനിർത്തി നടത്തപ്പെടുന്ന സെപ്റ്റംബർ മാസ കൺവെൻഷനിൽ പതിവുപോലെ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ശുശ്രൂഷകൾ നടക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ ആളുകൾക്ക് വിവിധ ഭാഷകളിൽ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും . ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്}# ഷാജി: 07878149670
അനീഷ്: 07760254700
ബിജു: 07515 368239 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-05 15:17:00
Keywordsരണ്ടാം
Created Date2017-09-05 15:24:34