category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ ഫാദർ ദിയ അസീസ് മോചിപ്പിക്കപ്പെട്ടു
Contentക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ഇസ്ലാമിക് ഭീകരർ, തട്ടികൊണ്ടു പോയ 'ഫാദർ ദിയ അസീസ്' മോചിപ്പിക്കപ്പെട്ടുവെന്ന് 'ദി കാത്തലിക് ഹെറാൾഡ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബർ 23-ാം തിയതി സിറിയയിലെ ലറ്റാക്കിയ നഗരത്തിൽ നിന്നും, ഇഡ് ലിബിലെ തന്റെ ഇടവകയിലേക്ക് യാത്ര തിരിച്ച ഫാദർ ദിയ അസീസ് കാണാതാകുകയായിരിന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധനത്തിലായെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിശുദ്ധനാടുകളിലെ ഫ്രാൻസിസ്ക്കൻ സഭാകേന്ദ്രമായ 'The Custody of the Holy Land' വൈദികന്‍ സ്വതന്ത്രനായ വിവരം ഒരു പത്രകുറിപ്പിൽ സ്ഥിരീകരിച്ചു. "ഫാദർ ദിയ അസിസ് മോചിപ്പിക്കപ്പെട്ടുവെന്ന് അറിയിപ്പ് കിട്ടി. അദ്ദേഹം സുഖമായിരിക്കുന്നു. വൈദികന്റെ മോചനത്തിനായി ശ്രമിച്ച എല്ലാവർക്കും 'The Custody of the Holy Land' നന്ദി പറയുന്നു"പത്രകുറിപ്പ് പറയുന്നു. സാങ്കേതിക കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്ന് ഫ്രാന്‍സിസ്ക്കൻ സഭാ നേതൃത്വം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഫാദർ ദിയ അസീസ് ഇസ്ലാമിക് ഭീകരരുടെ കൈയിലകപ്പെടുന്നത്. കഴിഞ്ഞ ജൂലായ് 4-ന് അദ്ദേഹത്തെ ഭീകരര്‍ തട്ടികൊണ്ടുപോയെങ്കിലും അഞ്ചു ദിവസം കഴിഞ്ഞ് മോചിപ്പിക്കപ്പെട്ടിരുന്നു. ഇറാക്കിലെ ക്വാറാകോഷ് പട്ടണം ISIS ന്റെ നിയന്ത്രണത്തിലായപ്പോൾ, ഫാദർ ദീയയുടെ കുടുംബം ടർക്കിയിലേക്ക് പലായനം ചെയ്തിരിന്നു. അവരെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴിക്കാണ് അദ്ദേഹം ഭീകരരുടെ ബന്ധനത്തിലായത്. ISIS ന്റെ നിയന്ത്രണത്തിലുള്ള പ്രശ്നബാധിത പ്രവിശ്യയായ ഇഡ്ലിബ്യിലെ, യക്കൂബി ഇടവകയിൽ സേവനം അനുഷ്ഠിക്കാൻ, ഫാദർ ദീയ, രണ്ടു വർഷം മുമ്പ് സ്വയം തയ്യാറാകുകയായിരുന്നു. മറ്റു ക്രൈസ്തവ സമൂഹങ്ങളും അതിലെ പുരോഹിതരും, ആ പ്രദേശം ഉപേക്ഷിച്ച് പാലായനം ചെയ്തപ്പോൾ, യക്കൂബി ഇടവകയിലും സമീപ ഗ്രാമമായ നേയയിലും എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ട്, ഫ്രാൻസിസ്ക്കൻ സമൂഹം ആത്മീയ പരിപാലനം നടത്തുകയായിരുന്നു. ഇതിന് സമാനമായ സംഭവം മുമ്പും നേയ ഗ്രാമത്തിൽ ഉണ്ടായിട്ടുണ്ട്. അവിടത്തെ ഇടവക വികാരിയായ ഫ്രാന്‍സിസ്ക്കൻ വൈദികൻ ഹന്ന ജല്ലോഫും അദ്ദേഹത്തിന്റെ ഇടവകാംഗങ്ങളും, 2013 ഒക്ടോബറിൽ ജിഹാദി മുസ്ലീം ഭീകരരുടെ തടവിലകപ്പെട്ടിരിന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവരെല്ലാം മോചിപ്പിക്കപ്പെട്ടിരുന്നു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-06 00:00:00
Keywordsiraq,catholic priest,muslim terrorist,fransiscan priest,parish priest,father diya assis,malayalam,christian news,pravachaka sabdam
Created Date2016-01-06 08:49:47