category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കണ്ണീരൊപ്പാന്‍, കൃപകള്‍ ചൊരിയാന്‍, കുടുംബങ്ങള്‍ക്കായി, കുട്ടികള്‍ക്കായി സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ |
Content | യു.കെ.യിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തില്‍ വചനശക്തി നിറയുവാനും കര്‍ത്താവ് നല്‍കിയ ശുശ്രൂഷ - സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ - ഈ ശനിയാഴ്ച ബഥേല്‍ സെന്‍ററില്‍ നടത്തപ്പെടും.
വിശ്വാസ തീര്‍ത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട സഭാമക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും ദൈവസന്നിധിയില്‍ 2015-ല്‍ കര്‍ത്താവ് ചൊരിഞ്ഞ നിരവധി നന്മകള്‍ക്ക് നന്ദി പറയുവാനും പുത്തന്‍ വര്‍ഷത്തെ കൂടുതല്‍ പ്രത്യാശയോടും സമര്‍പ്പണത്തോടും കൂടി സ്വീകരിക്കുവാന്‍ ഈ കണ്‍വെന്‍ഷന്‍ കാരണമാകും.
അത്ഭുതകരമായ നിരവധി സാക്ഷ്യങ്ങളാണ് ഡിസംബര്‍മാസ കണ്‍വെന്‍ഷനില്‍ പങ്കുവയ്ക്കപ്പെട്ടത്. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും മാനസാന്തരങ്ങളിലൂടെയും ഇന്നും ജീവിക്കുന്ന യേശുവിനെ രുചിച്ചറിയാന്‍ - തലമുറകള്‍ക്ക് വിശ്വാസ കൈമാറ്റം നടത്തുവാന്‍ ഈ ദൈവവചന ശുശ്രൂഷയെ പരിശുദ്ധാത്മാവ് നയിക്കുന്നു.
ശുശ്രൂഷകളിലൂടെ ലഭിക്കുന്ന ആത്മീയ ചൈതന്യവും തീക്ഷ്ണതയും ഇടവക സമൂഹങ്ങള്‍ക്കും ദേശങ്ങള്‍ക്കും നല്‍കിക്കൊണ്ട് നവീകരണ ശുശ്രൂഷകളുടെ ശക്തമായ ആവശ്യകതയും പ്രാധാന്യവും വെളിപ്പെടുത്തുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ സാക്ഷ്യജീവിതം സെക്കന്‍ഡ് സാറ്റര്‍ഡേ കാലഘട്ടത്തിന് സമ്മാനിക്കുന്ന ദൈവിക നന്മയായി മാറുന്നു.
ഫാ. സോജി ഓലിക്കലും റോമില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ Rev. Dr. ലാലു ഓലിക്കലും മലയാള ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ യൂറോപ്പിലെ അറിയപ്പെടുന്ന വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. പാറ്റ് കോളിന്‍സ് ഇംഗ്ലീഷ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ദൈവസന്നിധിയിലേക്ക് കടന്നുപോയ അലന്‍റെ കുടുംബം നിത്യതയുടെ മഹത്വം ഏറ്റുപറഞ്ഞ് ശുശ്രൂഷകളുടെ ഭാഗമായി മാറും.
ദൈവകൃപയും നന്മകളും നിറഞ്ഞ അനുഗ്രഹ ദിനങ്ങള്‍ക്കായി കരങ്ങള്‍ കോര്‍ക്കാം. ദൈവകാരുണൃത്തിന്‍റെ തണലിലേക്ക് സെഹിയോൻ ടീം അംഗങ്ങൽ ഏവരേയും സ്വാഗതം ചെയ്തു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-01-06 00:00:00 |
Keywords | second saturday, pravachaka sabdam |
Created Date | 2016-01-06 22:40:29 |