category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingISIS ചെയ്യുന്നത് വംശഹത്യയെന്ന് അമേരിക്കൻ ജനത
Contentസിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ, UN-ന്റെ വംശഹത്യാ വ്യാഖ്യാനത്തിൽ പെടുന്നതാണെന്ന് ഭൂരിപക്ഷം US പൗരന്മാരും അഭിപ്രായപ്പെടുന്നു. മാരിയസ്റ്റ് പോൾ എന്ന സംഘടന നടത്തിയ ഒരു സർവ്വേയിൽ, ഇസ്ലാമിക് ഭീകരർ വംശഹത്യയാണ് നടത്തുന്നത് എന്ന് 55% അമേരിക്കക്കാർ പറഞ്ഞപ്പോൾ എതിർത്തത് 35 ശതമാനമാണ്. The Knights of Columbus ന്റെ CEO കാൾ ആൻറർ സൺ പറയുന്നു: "രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്റ് സ്ഥാനാർത്ഥികളും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉൾപ്പടെ അമേരിക്കൻ ജനതയുടെ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, മധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്നാണ്. " "ഇങ്ങിനെ ഒരു അഭിപ്രായ ഐക്യം ഉണ്ടായിട്ടും, കോൺഗ്രസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അത് വംശഹത്യയെന്ന് പ്രഖ്യാപിക്കാത്തത് മന:സാക്ഷിക്ക് നിരക്കാത്തതാണ്. ഒരു വർഷമായി അവർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു." ഡിസംബർ 1-7 തീയതികളിലാണ് മാരിയറ്റ് പോൾ സർവ്വേ നടത്തിയത്. The Knights of Columbus എന്ന സംഘടനയാണ് സർവ്വേ സംഘടിപ്പിച്ചത് . 60% പേർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ പറ്റി അറിയാമെന്ന് പറഞ്ഞു. സിറിയ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിൽ ക്രൈസ്തവരും മറ്റു മതന്യൂനപക്ഷങ്ങളും പീഠനമേൽക്കുന്നതിനെ പറ്റിയും അവർ കേട്ടിട്ടുണ്ട്. പ്രാകൃതമായ ഒരു ഇസ് ലാമിക് നിയമസംഹിതയാണ് അക്രമികൾ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നും സർവ്വേയിൽ പങ്കെടുത്ത 60% പേർക്കും അറിയാമായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഹിലാരി ക്ലിന്റൺ, ടെഡ് ക്രൂസ് തുടങ്ങിയവർ സിറിയയിൽ നടക്കുന്നത് വംശഹത്യയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യെസ്ഡ്ഡികളുടെ കാര്യത്തിൽ, സിറിയയിൽ ഇസ്ലാമിക് ഭീകരർ നടത്തുന്നത് വംശഹത്യയാണെന്ന് US പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. അത് മറ്റ് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ടാകില്ല എന്ന് അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. ഡിസംബർ 4-ാം തീയതി , മതനേതാക്കളും നിയമവിദഗ്ദരും, US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് എഴുതിയ കത്തിലും, സിറിയയിൽ ക്രൈസ്തവരുടെ വംശഹത്യ നടക്കുന്നതിനെ US അപലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഡിനാൾ ഡൊണാൽഡ് വേൾ, കാൾ ആന്റേർസാൻ തുടങ്ങിയവരും ആ എഴുത്തിൽ ഒപ്പുവെച്ചിരുന്നു. വിവിധ മതസ്വാതന്ത്യത്തിനായുള്ള US കമ്മീഷനും, സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യ നടത്തുന്നു എന്ന് US പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വംശത്തെയോ മതത്തെയോ ഉന്മൂലനാശം ചെയ്യാനുദ്ദേശിച്ചുള്ള അക്രമ പ്രവർത്തികൾ വംശഹത്യയുടെ നിർവചനത്തിൽ ഉൾപ്പെടുന്നു എന്ന്, UN- നെറ് നിയമാവലിയിൽ പറയുന്നുണ്ട്. അമേരിക്ക വംശഹത്യാ വാദം അംഗീകരിച്ചാൽ അത് UN ന് ഇസ്ലാമിക് സ്റ്റേറ്റിനെ ആ ഗണത്തിൽ പെടുത്താൻ പ്രേരകമാകും എന്ന് കരുതപ്പെടുന്നു. അങ്ങനെ വന്നാൽ പ്രസ്തുത ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുന്നക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾ അന്താരാഷട്ര നിയമമനുസരിച്ച് ശിക്ഷിക്കപ്പെടാം. അതു കൂടാതെ, വംശഹത്യാ ശ്രമങ്ങളിൽ നിന്നും രക്ഷപെട്ട് എത്തുന്നവർക്ക് US -ൽ കൂടുതൽ തുറന്ന അഭയം ലഭിക്കാനും അതിടയാക്കും. (Source: EWTN News)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-07 00:00:00
KeywordsAmerican people say about Isis, pravachaka sabdam
Created Date2016-01-08 00:00:43