Content | കോട്ടയം: ക്രൈസ്തവ സഭകളിലെ സ്ത്രീകള്‍ സഭാഭേദമെന്യേ ഒരുമിച്ചുവന്നു പ്രവര്‍ത്തിക്കുന്നതിനും സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും വിവേചനകള്‍ക്കും എതിരെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്‌മെന്റ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കേരള ഘടകത്തിന് രൂപം നല്‍കി. പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സ്ത്രീകളുടെ സമ്മേളനം കോട്ടയത്തു നടന്നു.
എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രഫ. ശാരദക്കുട്ടി, പ്രഫ. ഡോ. സി. നോയല്‍ റോസ്, ഡോ. സൂസന്‍ തോമസ് എന്നിവര്‍ വിഷയത്തെപ്പറ്റി പ്രസംഗിച്ചു. ഡോ. കൊച്ചുറാണി ഏബ്രഹാം, ഓമന മാത്യു, ഡോ. ജെയ്‌സി കരിങ്ങാട്ടില്‍, ഷീബ തരകന്‍, ഷിജി വര്‍ഗീസ്, ശാന്തി മത്തായി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. |