Content | വചന വിരുന്നിനും വിടുതല്‍ ശുശ്രൂഷകള്‍ക്കും കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുമായി ദാഹിക്കുന്ന ലണ്ടന്‍ നിവാസികള്‍ക്ക് പരിശുദ്ധാത്മാവ് ഉയര്‍ത്തുന്ന ശുശ്രൂഷയാണ് ‘Awake London’ കണ്‍വന്‍ഷന്‍. പലവിധ കാരണങ്ങളാല്‍ സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത ലണ്ടന്‍ ഭാഗത്ത് നിന്നുള്ള കുടുംബങ്ങള്‍ക്ക് ഈ ശുശ്രൂഷ വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന ഈ ശുശ്രൂഷ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ജപമാല, കുമ്പസാരം, കൗണ്‍സിലിംഗ്, രോഗശാന്തി പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ ബലി എന്നിവ ഉള്‍ച്ചേരുന്ന ഈ ശുശ്രൂഷകുടുംബങ്ങളുടെയും ഇടവക സമൂഹങ്ങളുടെയും ദേശത്തിന്റെയും ആത്മീയ ഉണര്‍വ്വിന് കാരണമായി തീരുന്നു.
ഇത് വായിക്കുന്ന നിങ്ങള്‍, ആത്മീയ മന്ദതയിലൂടെ കടന്നു പോവുകയാണോ?
വളരുന്ന കുരുന്നുകളുടെ ആത്മീയ രൂപീകരണത്തില്‍ നിങ്ങള്‍ ഉത്കണ്ഠപ്പെടുന്നുവോ?
ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ വ്യക്തി ജീവിതത്തില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ആഗ്രഹിക്കുന്നുവോ?
സുവിശേഷത്തിന് വേണ്ടി/സഭയ്ക്ക് വേണ്ടി/ ആത്മ രക്ഷയ്ക്കു വേണ്ടി അദ്ധ്വാനിക്കാന്‍ ഒരു ഉള്‍പ്രേരണ ലഭിക്കുന്നുണ്ടോ?
യേശുവിനു വേണ്ടി കഴിവുകളും സമയവും മാറ്റിവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ?
Awake London കണ്‍വന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്ന ഈ ശുശ്രൂഷയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. ഈ ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മ അഗ്‌നിയാല്‍ ജീവിക്കുന്ന ലണ്ടന്‍ നഗരത്തിന് വേണ്ടി നമുക്ക് ഒന്ന് ചേര്‍ന്ന് കൈകള്‍ കോര്‍ക്കാം. അത്ഭുതങ്ങളും അടയാളങ്ങളും സ്വീകരിക്കാന്‍, അത്ഭുതങ്ങളും അടയാളങ്ങളും ആയി മാറാന്‍ പ്രാര്‍ത്ഥിക്കാം, ഒന്ന് ചേരാം…
#{red->n->n->കൂടുതല്‍ സൗകര്യവും പാര്‍ക്കിങ് സംവിധാനവുമുള്ള പുതിയ വേദിയുടെ വിലാസം: }#
St. Anne’s Catholic High School
6 Oakthorpe Rd
Palmers Green
London
N135TY
#{blue->n->n->സമയം: }#
2 PM – 6 PM
#{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }#
റുഡോള്‍ഫ്: 0750226088
വിര്‍ജീനിയ: 0780972404 |