category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading28 വര്‍ഷമായി ഹിന്ദുമതത്തിലൂടെ ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയക്കാരന്‍ അവസാനം കണ്ടെത്തിയത് യേശുവിനെ.
Contentസഹനങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മുക്തമായ ഒരു ജീവിതവും, ആനന്ദവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മനുഷ്യൻ മതങ്ങൾ തോറും ദൈവത്തെ തേടി അലയുന്നു. എന്നാൽ ഒരു മനുഷ്യായുസ്സു മുഴുവൻ തേടിയിട്ടും സത്യദൈവത്തെ കണ്ടെത്താതെ ഈ ലോകത്തു നിന്നും യാത്രയാകുന്നവരുണ്ട്. എന്നാൽ മറ്റുചിലർ ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം ദൈവത്തെ കണ്ടെത്തുന്നു. ഇതിനുദാഹരണമാണ് മൈക്കേല്‍ ഗ്രഹാം എന്ന ഓസ്ട്രേലിയക്കാരന്റെ കഥ. ദൈവത്തിൽ നിന്നുള്ള ശാന്തിയും സമാധാനവും തേടി 28 വര്‍ഷത്തോളം മൈക്കേല്‍ ഗ്രഹാം അലഞ്ഞു തിരിഞ്ഞെങ്കിലും, നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം അവസാനം സമാധാനവും, സ്നേഹവും, ആനന്ദവും കണ്ടത്തിയതാകട്ടെ യേശുവില്‍. നീണ്ട കാലങ്ങളോളം അന്വോഷിച്ചുവെങ്കിലും അവസാനം അദ്ദേഹം അത് കണ്ടെത്തി. സത്യദൈവത്തെ തേടിയുള്ള യാത്രയിൽ അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നു, ഹിന്ദുമതത്തില്‍ ചേര്‍ന്നു, യോഗായും, ധ്യാനവും പരീക്ഷിച്ചു; എങ്കിലും ഫലമുണ്ടായില്ല. വടക്കന്‍ ഓസ്ട്രേലിയയില്‍ താമസിച്ചുവന്നിരുന്ന മൈക്കേല്‍ ഒരു ക്രിസ്തീയ സ്കൂളിലാണ് പഠിച്ചതെങ്കിലും, ഈ ആഗ്രഹം കൗമാരപ്രായം മുതല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്റെ പിതാവിന്റെ ഗ്രന്ഥശാലയില്‍ നിന്നും കിഴക്കന്‍ തത്വശാസ്ത്രങ്ങളേയും, മതങ്ങളേയും കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹം പഠിച്ചു. അതിനായി വിവിധ മതങ്ങളുടെ ധ്യാനരീതികൽ പരീക്ഷിച്ചെങ്കിലും താന്‍ തേടുന്ന രീതിയിലുള്ള ശാന്തിയും, സമാധാനവും കണ്ടെത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്മൂലം അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയും ഒരു പ്രശസ്തനായ ഗുരുവിന്റെ കീഴില്‍ തന്റെ പഠനം ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി പക്ഷെ കാര്യങ്ങളൊന്നും മൈക്കേല്‍ ഉദ്ദേശിച്ച രീതിയില്‍ സംഭവിച്ചില്ല. ഒരു ദിവസം, മൈക്കേല്‍ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ സത്യം അവനെ കണ്ടെത്തി. അദ്ദേഹം 10 ദിവസമായി ഏകാന്തമായ ധ്യാനത്തിലായിരുന്നു, കൂടാതെ അസാധാരണമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലും അദ്ദേഹത്തില്‍ ഉണ്ടായി. യേശുവിന്റെ രൂപം മൈക്കേലിന്റെ ഹൃദയത്തിനുള്ളിൽ തെളിഞ്ഞു വന്നു, യേശുവിന്റെ സ്നേഹം അവനിലേക്കൊഴുകുകയും ചെയ്തു. ക്രിസ്തു അവനെ തന്റെ ജീവിനും, ശ്വാസവും ക്രിസ്തുവില്‍ സമര്‍പ്പിക്കുവാനും അതുവഴി യേശുവിന്റെ ശ്രദ്ധയിലും,പരിപാലനയിലും വളരുവാനും അവനെ ക്ഷണിക്കുകയും സാഗതം ചെയ്യുകയും ചെയ്തു. പക്ഷെ എന്താണ് ചെയ്യേണ്ടത്, എന്താണ് പറയേണ്ടത് എന്നറിയാതെ പ്രതികരിക്കുവാന്‍ പോലും കഴിയാത്ത വിധം മൈക്കേല്‍ ആശ്ചര്യഭരിതനായി. പിന്നീട് ദൈവസഹായത്താല്‍ അവനു മനസ്സിലായി താന്‍ ഇത്രയും നാൽ ദൈവത്തെ തേടി അലഞ്ഞതെല്ലാം പാഴ്ശ്രമങ്ങളായിരുന്നുവെന്ന കാര്യം. ആ സംഭവത്തിന്‌ ശേഷം, അദ്ദേഹം ദിവസവും റേഡിയോയിലൂടെ സുവിശേഷ പ്രഘോഷണം ശ്രവിക്കുവാന്‍ ആരംഭിക്കുകയും അങ്ങനെ ക്രിസ്തുമത-തത്വങ്ങള്‍ പഠിക്കുകയും ചെയ്തു. താന്‍ വര്‍ഷങ്ങളായി അന്വോഷിച്ചുകൊണ്ടിരുന്നത് യേശുവിലൂടെ മാത്രമേ പ്രാപിക്കുവാന്‍ സാധിക്കുകയുള്ളു എന്നകാര്യം അപ്പോള്‍ അവനു മനസ്സിലായി. 1997-ല്‍ബില്ലി ഗ്രഹാമിന്റെ സുവിശേഷ പ്രഘോഷണത്തില്‍ വെച്ച് മൈക്കേല്‍ യേശുവിനെ തന്റെ നാഥനും, രക്ഷകനുമായി സ്വീകരിച്ചു, ആ നിമിഷം മുതല്‍ മൈക്കീലിന്റെ ജീവിതം ഒരിക്കലും മുന്‍പത്തേപോലെ ആയിരുന്നില്ല. അദ്ദേഹത്തിന് ആശ്വാസം ലഭിക്കുകയും, അദ്ദേഹത്തിന്റെ മനസ്സും, ശരീരവും പരിവര്‍ത്തനത്തിനു വിധേയമാകുകയും ചെയ്തു. ശരിയായ ശാന്തിയും, സമാധാനവും യേശുവില്‍ നിന്നുമാത്രമാണ് വരുന്നതും, ഇതില്‍നിന്നുമാണ് നമ്മുടെ ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥവും, ലക്ഷ്യവും ലഭിക്കുക എന്ന സദ്‌വാര്‍ത്ത ഘോഷിക്കുവാന്‍ ഇപ്പോഴും മൈക്കേല്‍ ഇന്ത്യയിലേക്ക് വരാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യമാണ് മുകളിൽ കാണുന്ന Video-ൽ കൊടുത്തിരിക്കുന്നത്. ഈ സാക്ഷ്യം ലോകം മുഴുവൻ അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു- "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള വലിയ സത്യം" (Cf: Acts 4:12, Rom 14:11).
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=ixXX8EETsNE
Second Video
facebook_linkNot set
News Date2016-01-14 00:00:00
KeywordsMichael Graham found jesus, hindu found jesus, pravachaka sabdam
Created Date2016-01-14 19:23:47